തിരുവനന്തപുരം: ഐ.എന്.ടി.യു.സി കോണ്ഗ്രസിന്റെ പോഷകസംഘടനയല്ലെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ കഴക്കൂട്ടത്ത് പ്രവര്ത്തകരുടെ പ്രതിഷേധം. ഐ.എന്.ടി.യു.സി കഴക്കൂട്ടം മണ്ഡലം കമ്മറ്റിയാണ് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്. വി.ഡി. സതീശനെതിരെയും ഐ.എന്.ടി.യു.സി സംസ്ഥാന അധ്യക്ഷന് ആര്. ചന്ദ്രശേഖരന് അനുകൂലമായിട്ടും മുദ്രാവാക്യം വിളിച്ചായിരുന്നു പ്രകടനം. പ്രതിഷേധത്തിനിടെ സതീശന്റെ ചിത്രം ഐ.എന്.ടി.യു.സി പ്രവര്ത്തകര് കീറിയെറിഞ്ഞു.
ദേശീയ പണിമുടക്കുമായി ബന്ധപ്പെട്ട പ്രതികരണത്തിനിടെയാണ് വി.ഡി. സതീശന് ഐ.എന്.ടി.യു.സി കോണ്ഗ്രസ് സംഘടനയല്ലെന്ന് പറഞ്ഞത്. നേരത്തെ ചങ്ങനാശേരി മാര്ക്കറ്റിലെ ഐ.എന്.ടി.യു.സി പ്രവര്ത്തകരും സതീശനെതിരെ പ്രകടനം നടത്തിയിരുന്നു.
സതീശന്റെ പ്രസ്താവനയ്ക്കെതിരായ പ്രതിഷേധം ശക്തമാവുന്നതിനിടെ സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രശേഖരന് ഐ.എന്.ടി.യു.സി ഭാരവാഹികളുടെ യോഗം ഓണ്ലൈനായി വിളിച്ചു ചേര്ത്തു. ജില്ലാ പ്രസിഡന്റുമാര് ഉള്പ്പടെയുള്ള ഭാരവാഹികള് സതീശനെതിരെയായാണ് നിലപാട് സ്വീകരിച്ചതെന്നാണ് വിവരം. തിങ്കളാഴ്ച സംസ്ഥാന പ്രസിഡന്റ് തിരുവനന്തപുരത്ത് വാര്ത്ത സമ്മേളനം വിളിച്ചുചേര്ത്ത് സംഘടനയുടെ നിലപാട് വ്യക്തമാക്കും. വിഷയം കെ.പി.സി.സി ഇടപെട്ട് പരിഹരിച്ചില്ലെങ്കില് തുടര് നടപടികള് എങ്ങനെയാകും എന്ന കാര്യവും വാര്ത്ത സമ്മേളനത്തില് വ്യക്തമാക്കും.
കെ.പി.സി.സി നേതൃത്വം അനുനയ നീക്കമൊന്നും നടത്താത്തതും വി.ഡി സതീശന് നിലപാട് ആവര്ത്തിച്ചതുമാണ് കടുത്ത നടപടികളിലേക്ക് നീങ്ങാന് ഐ.എന്.ടി.യു.സി നേതൃത്വത്തെ പ്രേരിപ്പിച്ചത്.
Content Highlights: intuc protest against vd satheesan in thiruvananthapuram
Published: 02 Apr 2022, 07:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented