പുല്പള്ളി: മകൻ എൽഡിഎഫ് സ്ഥാനാർഥിയായതിന്റെ പേരിൽ കോൺഗ്രസുകാരനായ പിതാവിനെ ഐഎൻടിയുസി നേതൃത്വം ജോലിയിൽനിന്ന് വിലക്കിയതായി പരാതി. പുല്പള്ളിയിലെ മരം ലോഡിങ് തൊഴിലാളിയായ പെരിക്കല്ലൂർ ചന്ദ്രകത്ത് സി.കെ. രാജനെയാണ് ഐഎൻടിയുസി നേതൃത്വം ഇടപെട്ട് ജോലിചെയ്യുന്നതിൽനിന്ന് വിലക്കിയത്.
രാജൻ കഴിഞ്ഞ 22 വർഷമായി ഐഎൻടിയുസി യൂണിയനിലെ ടിംബർ തൊഴിലാളിയായി ജോലിചെയ്യുകയായിരുന്നു. മകൻ സി.ആർ. വിഷ്ണുവിനെ മുള്ളൻകൊല്ലി പഞ്ചായത്തിലെ 18-ാം വാർഡ് പട്ടാണിക്കൂപ്പിൽ സിപിഎം സ്ഥാനാർഥിയായി പ്രഖ്യാപിച്ചതോടെയാണ് തൊഴിൽവിലക്ക് നേരിടേണ്ടിവന്നതെന്നാണ് രാജന്റെ പരാതി.
വെള്ളിയാഴ്ച രാവിലെ ജോലിക്കായി പുല്പള്ളിയിലെത്തിയപ്പോൾ ഐഎൻടിയുസിയുടെ ഒരു നേതാവ് ഫോണിൽവിളിച്ച് ജോലിക്കു കയറേണ്ടെന്ന് നിർദേശിച്ചെന്നും പിന്നീട് ആടിക്കൊല്ലിയിലെ പണിസ്ഥലത്തെത്തിയപ്പോൾ, തന്നെ ജോലിക്ക് കൂട്ടരുതെന്ന് നേതാവ് നിർദേശിച്ചതായി മറ്റു തൊഴിലാളികൾ പറഞ്ഞെന്നും രാജൻ പറഞ്ഞു.
എസ്എഫ്ഐയുടെ ജില്ലാ വൈസ് പ്രസിഡന്റായ വിഷ്ണു സിപിഎമ്മിന്റെ മുള്ളൻകൊല്ലി ലോക്കൽ കമ്മിറ്റിയംഗവുമാണ്. പട്ടികജാതിവിഭാഗത്തിന് സംവരണംചെയ്ത സീറ്റിലാണ് വിഷ്ണുവിനെ സിപിഎം സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. റഞ്ഞു.
‘സംരക്ഷണം നൽകും സിപിഎം’
തൊഴിൽ നഷ്ടപ്പെട്ട രാജനെ സിപിഎം സംരക്ഷിക്കും. രാജനാവശ്യമായ ജോലി നൽകും. മകൻ സ്ഥാനാർഥിയായതിന്റെ പേരിൽ അച്ഛനെ ജോലിയിൽനിന്ന് വിലക്കിയത് കോൺഗ്രസ് നേതൃത്വത്തിന്റെ അപചയമാണ്. ഒരേ കുടുംബത്തിലുള്ളവർ വ്യത്യസ്തപാർട്ടികൾക്കുവേണ്ടി മത്സരിക്കുന്നതൊക്കെ പതിവുള്ളതാണ്.
-ബൈജു നമ്പിക്കൊല്ലി
സിപിഎം ഏരിയാസെക്രട്ടറി
‘ആരോപണം അടിസ്ഥാനരഹിതം’
മകൻ എൽഡിഎഫിന്റെ സ്ഥാനാർഥിയായതുകൊണ്ടാണ് സി.കെ. രാജനെ ജോലിയിൽനിന്ന് മാറ്റിനിർത്തിയതെന്ന ആരോപണം വസ്തുതകൾക്ക് നിരക്കാത്തതാണ്. ഐഎൻടിയുസിയുടെ ടിംബർ തൊഴിലാളിയായ രാജൻ സംഘടനാവിരുദ്ധപ്രവർത്തനം നടത്തിയതിനാലാണ് നടപടി സ്വീകരിച്ചത്.
Content Highlights: Political Allegiance Sparks Workplace Ban: Father Denied Work Over Son's Candidacy
Published: 08 Nov 2025, 08:19 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented