തിരുവനന്തപുരം: 15-ാം കേരള നിയമസഭയുടെ ആദ്യസമ്മേളനം ഈ മാസം 24,25 തിയതികളില്‍ വിളിച്ച് ചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രോടേം സ്പീക്കറായി പി.ടി.എ റഹീമിനെ നിയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

സംസ്ഥാനത്തിന്റെ അഡ്വേക്കറ്റ് ജനറലായി അഡ്വ.കെ.ഗോപാലകുറുപ്പിനെ നിയമിക്കും. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനായി അഡ്വ.ടി.എ.ഷാജിയെ നിയമിക്കും. സംസ്ഥാന പ്ലാനിങ് ബോര്‍ഡ് ഉപാധ്യക്ഷനായി വി.കെ.രാമചന്ദ്രനെ നിയമിച്ചു.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പുത്തലത്ത് ദിനേശന്‍ തുടരും. പ്രൈവറ്റ് സെക്രട്ടറിയായി കെ.കെ.രാഗേഷിനെ നിയോഗിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.