തിരുവനന്തപുരം: നടുറോഡിൽ കാർ കുറുകെയിട്ട് കെ.എസ്.ആർ.ടി.സി. താത്കാലിക ഡ്രൈവർ എച്ച്.എൽ. യദുവുമായി തർക്കിച്ച വിഷയം കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ വിശദീകരിക്കുന്നതിനിടെ വികാരഭരിതയായി മേയർ ആര്യാ രാജേന്ദ്രൻ. തന്റെ കുടുംബം പ്രതികരിച്ചത് തെറ്റായ സന്ദേശം വരാതിരിക്കാനാണെന്ന് ആര്യ പറഞ്ഞു.
മേയറായതുകൊണ്ട് പ്രതികരിക്കാൻ പാടില്ലേ എന്ന ചോദ്യമാണ് ഉയര്‍ന്നുവരുന്നതെന്ന് മേയർ ചൂണ്ടിക്കാട്ടി. ജനപ്രതിനിധികളും സാധാരണ മനുഷ്യരാണ്. ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ പ്രതികരിക്കാന്‍ ശീലിപ്പിക്കുന്ന സമൂഹത്തെയാണ് നാം വാര്‍ത്തെടുക്കാന്‍ ശ്രമിക്കുന്നത്.
ഇത്തരം അനുഭവങ്ങൾ തന്റെയടുത്ത് പെൺകുട്ടികൾ പറയാറുണ്ട്. നിങ്ങളെന്താണ് അപ്പോൾ പ്രതികരിക്കാത്തതെന്നാണ് സാധാരണ നമ്മൾ ചോദിക്കുക. അപ്പോൾ പ്രതികരിച്ചതിലെ മാനഹാനിയാണ് കഴിഞ്ഞ രണ്ട് ദിവസമായി അനുഭവിക്കുന്നത്.
'എനിക്ക് വലിയ പ്രയാസമുണ്ട്. തുടര്‍ന്ന് സംസാരിച്ചാല്‍ വികാരത്തോടുകൂടിയ പ്രയാസത്തിലേക്ക് പോകുമെന്നതിനാല്‍ ഞാന്‍ പലകാര്യങ്ങളും പറയുന്നില്ല. കാരണം, ഒരു സ്ത്രീയെ സംബന്ധിച്ച് ഇതൊരു പ്രശ്‌നം തന്നെയാണ്. ആ പ്രശ്‌നത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ മാത്രമല്ല. എന്റെ സഹോദരന്‍, അദ്ദേഹത്തിന്റെ ഭാര്യ, മറ്റൊരു സഹോദരന്‍, എന്റെ ഭര്‍ത്താവ് അടങ്ങുന്ന എന്റെ കുടുംബമുണ്ട്.
ആ കുടുംബം പ്രതികരിക്കുന്നത് തെറ്റായ സന്ദേശം നാട്ടില്‍ വരാതിരിക്കാന്‍ വേണ്ടിയാണ്. പല ഘട്ടങ്ങളായി വിഷയം മാധ്യമങ്ങളില്‍ പറഞ്ഞതിന് ശേഷവും നമ്മുടെ ശബ്ദത്തേക്കാള്‍ ചില ചെറിയ വിഷയം ഉന്നയിച്ചുകൊണ്ടുള്ള വാര്‍ത്തകളാണ് പ്രചരിപ്പിച്ചത്. ഞാനും സഹോദരനും നില്‍ക്കുന്ന ചിത്രത്തിന്റെ കമന്റ് ബോക്‌സില്‍ വളരെ മോശമായ കമന്റുകള്‍ വരുന്നു. മേയർക്കെതിരെ സൈബർ അറ്റാക്കെന്ന് ഒരു മാധ്യമവും വാർത്ത നൽകിയില്ല', ശബ്ദമിടറിക്കൊണ്ട് ആര്യാ രാജേന്ദ്രൻ പറഞ്ഞു.
കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തിനിടെ ബി.ജെ.പി, കോൺഗ്രസ് അംഗങ്ങള്‍ മേയർക്കെതിരെ രൂക്ഷമായി പ്രതിഷേധിച്ചിരുന്നു. മേയര്‍ക്കെതിരെ പോലീസ് കേസെടുക്കാത്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസും രംഗത്തെത്തി. കോര്‍പ്പറേഷന്‍ ഓഫിസിന് മുന്നില്‍ പ്രവര്‍ത്തകര്‍ ഫ്‌ലക്‌സ് സ്ഥാപിച്ചു. മേയറെ സൂക്ഷിക്കുക എന്ന പോസ്റ്റര്‍ കെ.എസ്.ആര്‍.ടി.സി ബസ്സിലും പതിച്ചു.
Content Highlights: Feeling defamed for responding says mayor arya rajendran
Published: 30 Apr 2024, 08:22 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented