എരുമേലി: അസൗകര്യങ്ങൾ വകവയ്ക്കാതെയുള്ള തീർഥാടക പ്രവാഹം കണക്കിലെടുത്ത് കാനനപാതയിൽ സമയക്രമം ഏർപ്പെടുത്തി. എരുമേലി വനമേഖലയിൽ കോയിക്കകാവുവഴി കാളകെട്ടിയിലേക്ക് ഭക്തർക്ക് കടന്നുപോകാനുള്ള സമയം രാവിലെ ആറുമുതൽ വൈകീട്ട് അഞ്ചുവരെയാണ്. ഈ ഭാഗത്ത് വനപാലകരുടെ നേതൃത്വത്തിൽ വനസംരക്ഷണസമിതിയുടെ സഹകരണത്തിലാണ് ഭക്തരുടെ യാത്രയ്ക്ക് സൗകര്യം ഒരുക്കുന്നത്. കാളകെട്ടി കഴിഞ്ഞാൽ അഴുതക്കടവായി. പമ്പാ റേഞ്ചും പെരിയാർ കടുവാ സങ്കേതവും.
സമയക്രമം
- സത്രം-രാവിലെ ഏഴുമുതൽ ഉച്ചയ്ക്ക് ഒരുമണിവരെ.
- അഴുതക്കടവ്-രാവിലെ ഏഴുമുതൽ ഉച്ചകഴിഞ്ഞ് 2.30 വരെ.
- മുക്കുഴി-രാവിലെ ഏഴുമുതൽ ഉച്ചകഴിഞ്ഞ് മൂന്ന് വരെ.
- ശബരിമല-സത്രം (തിരികെ വരുന്നത്) രാവിലെ എട്ടുമുതൽ രാവിലെ 11-വരെ.
രണ്ടുദിനം-കാനനപാത താണ്ടിയത് 1674 ഭക്തർ
വൃശ്ചികപ്പുലരിമുതൽ ചൊവ്വാഴ്ചവരെ കാനന പാതയിലൂടെ നടന്നുപോയത് 1674-ഭക്തർ. തിങ്കളാഴ്ച അഴുതക്കടവ് വഴി 587-ഭക്തരും മുക്കുഴി വഴി 487-ഭക്തരും. ചൊവ്വാഴ്ച മൊത്തം 600-ഭക്തരാണ് പരമ്പരാഗത കാനനപാതയിലൂടെ കടന്നുപോയത്. പുതുശ്ശേരി, കരിമല, വള്ളിത്തോട് ഭാഗങ്ങളിൽ അത്യാവശ്യ ചികിത്സാ സൗകര്യങ്ങളും കടകളും സജ്ജമായതായി പമ്പാ റെയ്‌ഞ്ച് ഓഫീസർ എം.കെ. മുകേഷ് പറഞ്ഞു.
Content Highlights: Erumely Forest Path: New Timings Introduced for Pilgrim Passage Amidst Rush
Published: 19 Nov 2025, 09:02 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented