
തിരുവനന്തപുരം: മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ അതൃപ്തനായ മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി.
താൻ എല്ലാ നേതാക്കന്മാരുടെയും വീട്ടിൽ പോകുന്നുണ്ടെന്നും ഇന്നലെ ചെന്നിത്തല ഗുരുവായൂരിൽ പോയതിനാൽ കാണാൻ കഴിയാത്തതിനാലാണ് ഇന്ന് വന്നതെന്നും കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ദീപാ ദാസ് മുൻഷി മാധ്യമങ്ങളോടു പറഞ്ഞു. താൻ എല്ലാ നേതാക്കന്മാരോടും സംസാരിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
രമേശ് ചെന്നിത്തല, സർക്കാരിന്റെ ഭാഗമാകുമോ എന്ന ചോദ്യത്തിന്, അദ്ദേഹം ഇവിടുണ്ട്. എന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം തന്നെ പറയുമെന്നായിരുന്നു ദീപാ ദാസ് മുൻഷിയുടെ മറുപടി. ഇന്നലെ (വ്യാഴാഴ്ച) മുഖ്യമന്ത്രിയായി വി.ഡി. സതീശനെ പ്രഖ്യാപിച്ചതിന് പിന്നാലെ രമേശ് ചെന്നിത്തല ഗുരുവായൂർ ക്ഷേത്രസന്ദർശനത്തിനായി പുറപ്പെട്ടിരുന്നു. അതിനാൽതന്നെ അദ്ദേഹത്തെ ദീപാ ദാസ് മുൻഷിക്ക് കാണാൻ കഴിഞ്ഞിരുന്നില്ല.
മുഖ്യമന്ത്രിസ്ഥാനം നിഷേധിക്കപ്പെട്ടതിന് പിന്നാലെ കടുത്ത അമർഷത്തിലാണ് രമേശ് ചെന്നിത്തല. അദ്ദേഹത്തെ അനുനയിപ്പിക്കാനുള്ള ശ്രമമാണ് ഹെെക്കമാൻഡ് ഈ സന്ദർശനത്തിലൂടെ നടത്തിയിരിക്കുന്നത്.
Content Highlights: AICC General Secretary Deepa Dasmunshi held a meeting with Ramesh Chennithala in Thiruvananthapuram., The meeting follows the announcement of VD Satheesan as the Chief Minister candidate., High command aims to pacify Chennithala amid reports of dissatisfaction., Deepa Dasmunshi stated that Chennithala will decide his own future course of action.
Published: 15 May 2026, 03:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented