കോഴിക്കോട്: പ്രമോദ് കോട്ടൂളിക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതുമായ ബന്ധപ്പെടുത്തി പാര്‍ട്ടിക്കെതിരെ ഒരുകൂട്ടം മാധ്യമങ്ങളും രാഷ്ട്രീയ എതിരാളികളും കടന്നാക്രമങ്ങള്‍ നടത്തുന്നുവെന്ന് സിപിഎം കോഴിക്കോട് ജില്ലാ കമ്മറ്റി.

To advertise here,

ഇത്തരം ശ്രമങ്ങളെ പരാജയപ്പെടുത്തും. നുണപ്രചരണത്തിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും പാര്‍ട്ടിയില്‍ കുഴപ്പമാണെന്ന് വരുത്തി തീര്‍ക്കാനുമുള്ള ശ്രമങ്ങള്‍ മാധ്യമങ്ങളും പാര്‍ട്ടി ശത്രുക്കളും നടത്തുന്നുണ്ടെന്ന് സിപിഎം ജില്ലാ കമ്മിറ്റി ആരോപിച്ചു.

ഏതെങ്കിലും തെറ്റിന്റെ പേരില്‍ പാര്‍ട്ടി നടപടിക്ക് വിധേയരാകുന്ന വ്യക്തികള്‍ക്ക് വീര പരിവേഷം നല്‍കി തെറ്റിദ്ധാരണ നടത്താനുള്ള ശ്രമം ഏറെക്കാലമായി നടക്കുന്നു.

പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗമായ എളമരം കരീമിനും മന്ത്രി റിയാസിനും എതിരായി നീചമായ പ്രചരണവും നടക്കുന്നു. പാര്‍ട്ടി സഖാക്കക്കെതിരായി സ്വീകരിക്കേണ്ടിവരുന്ന അച്ചടക്ക നടപടി തിരുത്തല്‍പ്രക്രിയയുടെ ഭാഗമെന്നും ജില്ലാ കമ്മറ്റി വ്യക്തമാക്കി.