തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിൽ മൃഗങ്ങൾക്കായി വ്യത്യസ്ത സമരവുമായി യുവാക്കൾ. മൃഗങ്ങളെ അടിമകളാക്കി മനുഷ്യൻ സ്വാതന്ത്ര്യം അനുഭവിക്കുകയാണെന്ന് ആരോപിച്ച് കൂട്ടിൽക്കിടന്നാണ് സമരം. മൃഗസ്നേഹിയും സാമൂഹികപ്രവർത്തകനുമായ ജീവൻ ജയകൃഷ്ണന്റെ നേതൃത്വത്തിലാണ് നാലുദിവസത്തെ പ്രതിഷേധം.

To advertise here,

ജീവൻ ജയകൃഷ്ണനൊപ്പം അഭിഷേകാണ് പ്രതിഷേധിക്കുന്നത്. മൃഗങ്ങളെ അടിമകളാക്കി മനുഷ്യൻ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതായി അവർ ആരോപിച്ചു. ഭക്ഷണത്തിനും വിനോദത്തിനുമായി മൃഗങ്ങളെ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണം. ചൂഷണത്തിനായുള്ള ബ്രീഡിങ് അവസാനിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു.