കൊച്ചി; കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണക്കേസില്‍ ഇ.ഡി റെയ്ഡ് നടത്തിയ എസ്.ടി ജ്വല്ലറി ഉടമ സുനില്‍ കുമാറിന്റെ കട്ടപ്പനയിലെ കടയുടെ ഉദ്ഘാടനത്തിന് സിപിഐയിലെയും ബിജെപിയിലെയും പ്രമുഖ നേതാക്കള്‍ പങ്കെടുത്ത വീഡിയോയുമായി അനില്‍ അക്കര. 

To advertise here,

മുന്‍ മന്ത്രി വി.എസ് സുനില്‍കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് ആരോപണവുമായി അനില്‍ അക്കരെ രംഗത്തെത്തിയത്. സുനില്‍കുമാറിനെ കൂടാതെ തൃശ്ശൂര്‍ എം.എല്‍.എ പി. ബാലചന്ദ്രന്‍, ബി.ജെപി നേതാവ് അരവിന്ദ് മേനോന്‍, എന്നിവരാണ് കടയുടെ ഉദ്ഘാടനത്തില്‍ പങ്കെടുത്തതെന്ന് അനില്‍ അക്കര പറയുന്നു.

ചടങ്ങില്‍ പ്രാദേശിക നേതാക്കള്‍ പങ്കെടുക്കുന്നത് മനസിലാക്കാം എന്നാല്‍ ഇടുക്കി കട്ടപ്പനയില്‍ നടന്ന ചടങ്ങില്‍ തൃശ്ശൂര്‍ എം.എല്‍.എയും മുന്‍ മന്ത്രിയും പങ്കെടുത്തത് ഇവരുടെ ചങ്ങാത്തത്തിന്റെ തെളിവാണെന്ന് ഫെയ്സ് ബുക്ക് കുറിപ്പിലൂടെ അനില്‍ അക്കര ആരോപിച്ചു.

എന്നാല്‍ അനില്‍ അക്കരയുടെ ആരോപണത്തിന് മറുപടിയുമായിവി.എസ് സുനില്‍കുമാര്‍ രംഗത്തെത്തി.താന്‍ ചേര്‍പ്പ് എം.എല്‍.എ ആയിരിക്കുമ്പോഴുള്ള പരിചയമാണ് എസ്.ടി ജ്വല്ലറി ഉടമയുമായി ഉള്ളതെന്നും പരിചയമുള്ളയാള്‍ വിളിച്ചതുകൊണ്ടാണ് പോയതെന്നും സുനില്‍ കുമാര്‍ വ്യക്തമാക്കി.

അനില്‍ അക്കരയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം