കോഴിക്കോട്: അഡ്വ. എം. രത്നസിങ് മെമ്മോറിയൽ നാഷണൽ മൂട്ട് കോർട്ട് മത്സരത്തിന്റെ ബ്രോഷർ പ്രകാശനം ചെയ്തു. കോഴിക്കോട് ജില്ലാ ജഡ്‌ജി ബിന്ദു കുമാരി വി.എസ്., മൂട്ട് കോർട്ട് സെക്രട്ടറി അശ്വനി എ.എസിന് ബ്രോഷർ നൽകി പ്രകാശനം നിർവ്വഹിച്ചു. ചടങ്ങിൽ ഗവ. ലോ കോളേജ് പ്രിൻസിപ്പാൾ വിദ്യുത് കെ.എസ്., അഡ്വ. ഷഹീർ സിങ്, കോളേജ് യൂണിയൻ ഭാരവാഹികളായ ഏബൽ അബ്രഹാം, ലെന പ്രകാശ്, കെ. മാളവിക പ്രോഗ്രാം കൺവീനർ ജിതിൻ ചെമ്മോത്ത് എന്നിവർ സംസാരിച്ചു.
ഓഗസ്ത് 14, 15, 16 തീയതികളിൽ ഗവ.ലോ കോളേജിലാണ് മത്സരം നടക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറ്റമ്പതോളം നിയമ വിദ്യാർത്ഥികളും നിയമജ്ഞരും മൂട്ട് കോർട്ടിൽ പങ്കെടുക്കും. ജുലായ് 16 വരെ രജിസ്റ്റർ ചെയ്യാവുന്നതാണെന്നും മത്സര വിജയികൾക്ക് രണ്ട് ലക്ഷത്തോളം രൂപയുടെ സമ്മാനങ്ങൾ നൽകുമെന്നും കോളേജ് യൂണിയൻ ഭാരവാഹികൾ അറിയിച്ചു.
Content Highlights: National-level moot court competition hosted by Govt Law College, Kozhikode., Event dates scheduled for August 14, 15, and 16, 2026., Registration deadline is July 16, 2026., Total prize pool worth approximately ₹2 Lakhs., Expected participation of over 150 law students and legal professionals.
Published: 25 Jun 2026, 04:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented