
ആലപ്പുഴ: ആലപ്പുഴയിലെ രക്ഷാപ്രവർത്തനക്കേസ് അട്ടിമറിച്ച സംഭവവുമായി ബന്ധപ്പെട്ട് എഡിജിപി എംആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്ത നടപടിയിൽ സർക്കാറിനെ പ്രശംസിച്ച് എ.ഡി. തോമസ് എംഎൽഎ. കേരളത്തിലെ പൊതുജനങ്ങളുടെ ആത്മാഭിമാനത്തിനാണ് മുറിവേൽപ്പിക്കപ്പെട്ടതെന്നും സ്വാഭാവികമായും ആ വിഷയത്തിൽ നടപടി ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു. ഇതൊരു പ്രതികാര നടപടിയല്ലെന്നും എ.ഡി. തോമസ് പ്രതികരിച്ചു.
വെട്ടിയത് മഴു മറന്നിരുന്നു, പക്ഷെ വെറ്റേറ്റ മരം അത് മറന്നിരുന്നില്ലെന്നും എഡി തോമസ് ഓർമ്മിപ്പിച്ചു. കേരളത്തിലെ യുവജനങ്ങളുടെ തല തല്ലിപ്പൊളിക്കാമെന്ന് ഇനി ആരം കരുതേണ്ടതില്ലെന്നും അതിനെ രക്ഷാപ്രവർത്തനമെന്ന് ആരും വാഴ്ത്തിപ്പാടേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എ.ഡി. തോമസിന്റെ വാക്കുകൾ:
വെട്ടിയത് മഴു മറന്നിരുന്നു, പക്ഷെ വെട്ടേറ്റ മരം അത് ഓർത്തിരുന്നു. അന്ന് വെട്ടേറ്റത് കേരളത്തിലെ പൊതുജനങ്ങളുടെ ആത്മാഭിമാനത്തിനാണ്. ആ കേരളത്തിലെ ജനാധിപത്യ സമൂഹത്തിനു വേണ്ടി നിലകൊണ്ട യുഡിഎഫ് സർക്കാരിന് അഭിവാദ്യങ്ങൾ.
പത്തുവർഷത്തെ ദുർഭരണത്തിലെ ഓരോ വീഴ്ചയും ജനങ്ങൾക്കുമുന്നിൽ തുറന്നുകാട്ടി. ജനപിന്തുണയോടെ നൂറുമേനിയിൽ കൂടുതൽ നേട്ടവുമായി മുന്നേറിയ യുഡിഎഫ് സർക്കാരിന്റെ ഇന്നത്തെ നടപടി ജനങ്ങൾ ഒന്നടങ്കം പ്രതീക്ഷിച്ചിരുന്നതാണ്. ഇത് ഒരു വ്യക്തിക്കെതിരായ നടപടി മാത്രമല്ല; അധികാരത്തിന്റെ മറവിൽ സത്യത്തെ മൂടിവയ്ക്കാൻ ശ്രമിക്കുന്നവർക്കുള്ള ശക്തമായ മുന്നറിയിപ്പും കൂടിയാണ് യുഡിഎഫ് സർക്കാർ നൽകുന്നത്- എ.ഡി. തോമസ് കൂട്ടിച്ചേർത്തു.
Content Highlights: MLA AD Thomas supports the suspension of ADGP MR Ajith Kumar., The action is viewed as a victory for public dignity and democratic values., Thomas clarifies this is not a personal vendetta but a correction of past failures., The move signals a strong warning against the misuse of official power.
Published: 23 Jul 2026, 09:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented