തിരുവനന്തപുരം: അടുത്ത കലണ്ടർ വർഷത്തെ (2024) പൊതു അവധികൾ മന്ത്രിസഭായോഗം അംഗീകരിച്ചു. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് അനുസരിച്ചുള്ള അവധികളുടെ പട്ടികയ്ക്കും അംഗീകാരം നൽകി.
അവധി ദിനങ്ങൾ:
ജനുവരി-2 (മന്നം ജയന്തി), ജനുവരി -26 (റിപ്പബ്ളിക് ദിനം), മാർച്ച്-8 (ശിവരാത്രി), മാർച്ച്-28 (പെസഹ വ്യാഴം), മാർച്ച്-29 (ദുഃഖവെള്ളി), ഏപ്രിൽ-10 (റംസാൻ), മേയ് -1 (മേയ് ദിനം), ജൂൺ -17 (ബക്രീദ്), ജൂലായ് -16 (മുഹറം), ഓഗസ്റ്റ്- 3 (കർക്കടക വാവ്), ഓഗസ്റ്റ് -15 (സ്വാതന്ത്ര്യദിനം), ഓഗസ്റ്റ്- 20 (ശ്രീനാരായണ ഗുരുജയന്തി), ഓഗസ്റ്റ് -26 (ശ്രീകൃഷ്ണ ജയന്തി), ഓഗസ്റ്റ് -28 (അയ്യങ്കാളി ജയന്തി), സെപ്റ്റംബർ- 16 (മൂന്നാം ഓണം), നബിദിനം, സെപ്റ്റംബർ-17 (നാലാം ഓണം), സെപ്റ്റംബർ -21 (ശ്രീനാരായണ ഗുരു സമാധി), ഒക്ടോബർ- 2 (ഗാന്ധി ജയന്തി), ഒക്ടോബർ- 31 (ദീപാവലി), ഡിസംബർ -25 (ക്രിസ്മസ്).
പൊതു അവധി ദിവസങ്ങളായ രണ്ടാംശനി, ഞായർ ദിവസങ്ങളിൽ വരുന്ന മറ്റ് അവധികൾ: മാർച്ച് -31 (ഈസ്റ്റർ), ഏപ്രിൽ- 14 (ഡോ. ബി.ആർ. അംബേദ്കർ ജയന്തി, വിഷു), സെപ്റ്റംബർ- 14 (ഒന്നാം ഓണം), സെപ്റ്റംബർ- 15 (തിരുവോണം), ഒക്ടോബർ -12 (മഹാനവമി), ഒക്ടോബർ- 13 (വിജയദശമി).
നിയന്ത്രിത അവധി:
മാർച്ച് -12 (അയ്യാവൈകുണ്ഠസ്വാമി ജയന്തി), ഓഗസ്റ്റ് -19 (ആവണി അവിട്ടം), സെപ്റ്റംബർ- 17 (വിശ്വകർമദിനം).
നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് അനുസരിച്ചുള്ള അവധികൾ:
ജനുവരി- 26 (റിപ്പബ്ളിക് ദിനം), മാർച്ച്-8 (ശിവരാത്രി), മാർച്ച്-29 (ദുഃഖ വെള്ളി), ഏപ്രിൽ- 1 (ബാങ്കുകളുടെ സാമ്പത്തിക വർഷ സമാപനം), ഏപ്രിൽ-10 (റംസാൻ), മേയ് -1 (മേയ് ദിനം), ജൂൺ -17 (ബക്രീദ്), ഓഗസ്റ്റ് -15 (സ്വാതന്ത്ര്യദിനം), ഓഗസ്റ്റ്-20 (ശ്രീനാരായണ ഗുരു ജയന്തി), സെപ്ംബർ -16 (നബിദിനം), സെപ്റ്റംബർ-21 (ശ്രീനാരായണ ഗുരു സമാധി), ഒക്ടോബർ-2 (ഗാന്ധി ജയന്തി), ഒക്ടോബർ-31 (ദീപാവലി), ഡിസംബർ-25 (ക്രിസ്മസ്).
Content Highlights: 2024 public holidays
Published: 05 Oct 2023, 08:53 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented