
ചെന്നൈ: ജ്യോതിഷിയും ടിവികെ വക്താവുമായ റിക്കി രാധൻ പണ്ഡിറ്റിനെ മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി (OSD) ആയി നിയമിച്ച് വിജയ്. ഇതുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവ് പുറത്തിറങ്ങി. 2026-ലെ തിരഞ്ഞെടുപ്പിൽ വിജയ്ക്കും ടിവികെക്കും മികച്ച വിജയം ഉണ്ടാകുമെന്ന് റിക്കി രാധൻ പണ്ഡിറ്റ് പ്രവചിച്ചിരുന്നു.
വിജയ്‌യുടെ വിജയത്തിന് പിന്നാലെ റിക്കി രാധൻ പണ്ഡിറ്റ് അദ്ദേഹത്തെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. സർക്കാർ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് വിജയ് ഗവർണറെ കാണാൻ പോയപ്പോഴും ഇദ്ദേഹം ഒപ്പമുണ്ടായിരുന്നു എന്നാണ് വിവരം. ഇന്നാണ് റിക്കി രാധൻ പണ്ഡിറ്റിനെ ഒഎസ്ഡി ആയി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തുവന്നത്.
ചുമതലയേൽക്കുന്ന തീയതി മുതൽ പ്രാബല്യത്തോടെയാണ് റിക്കി രാധൻ പണ്ഡിറ്റിനെ മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടിയായി നിയമിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നിബന്ധനകളും വ്യവസ്ഥകളും വെവ്വേറെ പുറപ്പെടുവിക്കുന്നതാണ് എന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും പുറത്തുവിട്ടിട്ടുള്ള അറിയിപ്പിൽ പറയുന്നത്.
മുമ്പ് ടിവികെ വക്താക്കൾ മാധ്യമങ്ങളെ കാണുമ്പോഴെല്ലാം റിക്കി രാധൻ പണ്ഡിറ്റും കൂടെ ഉണ്ടാവാറുണ്ടായിരുന്നു. ജ്യോതിഷവും രാഷ്ട്രീയവും ഇടകലർത്തിയുള്ള അദ്ദേഹത്തിന്റെ പ്രസ്താവനകൾ വലിയ തോതിൽ മാധ്യമശ്രദ്ധ നേടിയിരുന്നു. തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജെ. ജയലളിതയുമായും റിക്കി രാധൻ പണ്ഡിറ്റിന് അടുത്ത ബന്ധമുണ്ടായിരുന്നതായാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
Content Highlights: Astrologer Ricky Radhan Pandit appointed as OSD to the CM. Predictor of Vijay's 2026 election victory gains official role. Official government order issued for the appointment. Historical ties to late CM J. Jayalalithaa noted by media
Published: 12 May 2026, 02:35 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented