ന്യൂഡൽഹി: തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർട്ടികൾക്ക് വേണ്ടിയുള്ള പ്രവർത്തനത്തിന് 100 കോടി രൂപയാണ് താൻ ഫീസായി ഈടാക്കുന്നതെന്ന് മുൻ തിരഞ്ഞെടുപ്പ് നയതന്ത്രജ്ഞനും ജൻ സ്വരാജ് പാർട്ടിയുടെ കൺവീനറുമായ പ്രശാന്ത് കിഷോർ. ബിഹാറിലെ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബെലഗഞ്ചിലെ പൊതുപരിപാടിയിൽവെച്ച് സംസാരിക്കവെയാണ് പ്രശാന്ത് കിഷോർ താന്റെ ഫീസ് വെളിപ്പെടുത്തിയത്.
വിവിധ സംസ്ഥാനങ്ങളിലെ പത്ത് സർക്കാരുകൾ പ്രവർത്തിക്കുന്നത് എന്റെ തന്ത്രങ്ങൾ അനുസരിച്ചാണ്. പ്രചാരണത്തിനാവശ്യമായ പണം എന്റെ കൈയിൽ ഇല്ല എന്നാണോ നിങ്ങൾ കരുതുന്നത്. ഞാൻ അത്രയ്ക്കും ദുർബ്ബലനാണെന്നാണോ നിങ്ങൾ കരുതുന്നത്. എന്റെ ഫീസിനെക്കുറിച്ച് ബിഹാറിൽ ആർക്കും അറിയില്ല. ഒരു തിരഞ്ഞെടുപ്പിൽ ഞാൻ ആർക്കെങ്കിലും ഉപദേശം നൽകുകയാണെങ്കിൽ ഫീസായി ഈടാക്കുന്നത് നൂറുകോടി രൂപയോ അതിൽ കൂടുതലോ ആണ്. അത്തരത്തിലുള്ള പണം ഉപയോഗിച്ച് അടുത്ത രണ്ട് വർഷത്തേക്ക് പ്രചാരണത്തിനാവശ്യമായ ഫണ്ട് നൽകാൻ തനിക്ക് സാധിക്കുമെന്നും പ്രശാന്ത് കിഷോർ പറഞ്ഞു.
ബിഹാറിലെ ഉപതിരഞ്ഞെടുപ്പിൽ ജൻ സുരാജ് പാർട്ടിയും മത്സരരംഗത്തുണ്ട്. ബിഹാറിലെ നാല് നിയമസഭാ മണ്ഡലങ്ങളിലാണ് ജൻ സുരാജ് മത്സരിക്കുക. ബെലഗഞ്ചിൽ മുഹമ്മദ് അംജദ്, ഇമാംഗഞ്ചിൽ ജിതേന്ദ്ര പാസ്വാൻ, രാംഗഢിൽ സുഷിൽ കുമാർ സിങ് കുഷ്വാഹ, തരാരിയിൽ നിന്ന് കിരൺ എന്നിവരാണ് ജൻ സുരാജ് സ്ഥാനാർഥികൾ.
നവംബർ 13നാണ് ഈ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ്. നവംബർ 23ന് വോട്ടെണ്ണും.
Content Highlights: prashant kishor reveals his fees on election strategy
Published: 02 Nov 2024, 09:34 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented