മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസ്; വാദം കേള്‍ക്കല്‍ ഒരുവര്‍ഷത്തിനിടെ നീട്ടിവെച്ചത് അഞ്ചുതവണ


ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ വാദം കേള്‍ക്കുന്നത് വീണ്ടും മാറ്റിവെച്ച് ഡല്‍ഹി ഹൈക്കോടതി. ഏപ്രില്‍ 15ലേക്കാണ് കേസ് മാറ്റിവെച്ചിരിക്കുന്നത്.

കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ അഞ്ചുതവണയാണ് കോടതി വാദം കേള്‍ക്കുന്നത് നീട്ടിവെക്കുന്നത്. ഇത്തവണ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഹാജരാകാത്തതിനെ തുടര്‍ന്നാണ് കോടതി വാദം നീട്ടിവെച്ചിരിക്കുന്നത്.

2017 ജനുവരി 23 ന് ശേഷം കോടത് കേസ് പരിഗണിച്ചത് 2017 ഏപ്രില്‍ 27നാണ്. അന്ന് ഹര്‍ജിക്കാരുടെ വാദങ്ങള്‍ക്ക് മറുപടി നല്‍കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് 2017 നവംബര്‍ 16ലേക്ക് കോടതി കേസ് മാറ്റി വെച്ചു. എന്നാല്‍ ഈ സമയത്ത് മറുസത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍വകലാശാലയ്ക്ക് സാധിച്ചില്ല. തുടര്‍ന്ന് കോടതി സര്‍വകലാശാലയ്ക്ക് ഇതിനുള്ള അവസരം നിഷേധിച്ചു.

തുടര്‍ന്ന് പലവിധ കാരണങ്ങളാല്‍ കോടതിയില്‍ ഈ കേസില്‍ വാദം കേള്‍ക്കല്‍ നടന്നില്ല. തുടര്‍ന്ന് 2019 ഫെബ്രുവരി നാലിനാണ് കേസ് വീണ്ടും പരിഗണിക്കുന്നത്. തുടര്‍ന്ന് കേസില്‍ അന്തിമ വാദം 2019 ഏപ്രില്‍ 23ന് നടക്കുമെന്ന് കോടതി അറിയിച്ചെങ്കിലും ഇതിന് ശേഷം നാല് തവണ കോടതി ഇക്കാര്യം മാറ്റിവെച്ചു.

ഇത്തരത്തില്‍ രണ്ടുതവണ മാറ്റിവെച്ചതിന് കാരണം സോളിസിറ്റര്‍ ജനറല്‍ ഹാജരാകാത്തതായിരുന്നു. ഇതില്‍ 2019 നവംബര്‍ 28 ന് കേസ് മാറ്റിവെച്ചതിന് കാരണം കോടതി വ്യക്തമാക്കിയിട്ടുമില്ല.

തുടര്‍ന്നാണ് 2020 ജനുവരി 28ലേക്ക് കേസ് മാറ്റിവെച്ചത്. സോളിസിറ്റര്‍ ജനറല്‍ ഹാജരാകാത്തതിനാല്‍ ഇത്തവണയും വാദം കേള്‍ക്കുന്നത് ഏപ്രില്‍ 15 ലേക്ക് മാറ്റിവെക്കാന്‍ കോടതി നിര്‍ബന്ധിതമായി. ഹര്‍ജിക്കാര്‍ ഇത്തവണ നിര്‍ബന്ധമായും വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോടതി അത് പരിഗണിച്ചില്ല. ജസ്റ്റിസ് ജയന്ത് നാഥിന്റെ സിംഗിള്‍ ബെഞ്ചിന്റെ പരിഗണനയിലാണ് കേസ്.

ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് 1978ലാണ് ബി.എ ബിരുദം നേടിയത് എന്നാണ് നരേന്ദ്രമോദിയുടെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലുള്ളത്. ഈ വര്‍ഷത്തെ സര്‍വകലാശാലയുടെ ബിഎ ഡിഗ്രി റെക്കോര്‍ഡുകള്‍ പരിശോധിക്കണം എന്നാവശ്യപ്പെട്ടാണ് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യപ്പെട്ടത്.

മോദിയുടെ ബിഎ ബിരുദവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയില്‍ വിവരങ്ങള്‍ നല്‍കാന്‍ 2016ല്‍ കേന്ദ്ര വിവരാവകാശ കമ്മീഷണര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഈ ഉത്തരവിനെതിരെ ഡല്‍ഹി സര്‍വകലാശാല കോടതിയെ സമീപിക്കുകയായിരുന്നു.

2017 ജനുവരി 23ന് ഡല്‍ഹി ഹൈക്കോടതിയുടെ മുന്നിലെത്തിയ കേസില്‍ മൂന്നുവര്‍ഷം കഴിഞ്ഞിട്ടും ഫലപ്രദമായ വാദം തുടങ്ങിയിട്ടില്ല. വിവരങ്ങള്‍ നല്‍കണമെന്ന കേന്ദ്ര വിവരാവകാശ കമ്മീഷണറുടെ ഉത്തരവ് കോടതി സ്‌റ്റേ ചെയ്തിരിക്കുകയുമാണ്.

Content Highlights: PM Narendra Modi Degree case: Hearing adjourned for the fifth time in one year

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section
Most Commented