ന്യൂഡല്‍ഹി: ഒരു വര്‍ഷത്തിനുള്ളില്‍ ബിഹാറില്‍ 10 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ നിതീഷ് കുമാര്‍ സര്‍ക്കാരിന് സാധ്യമായാല്‍ നിതീഷിന്റെ പാര്‍ട്ടിയിലോ നിതീഷ് നേതൃത്വം നല്‍കുന്ന സഖ്യകക്ഷിയിലോ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കാര്യം പരിഗണിക്കുമെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. രണ്ട് ദിവസം മുമ്പ് നിതീഷുമായി കൂടിക്കാഴ്ച നടത്തിയ കാര്യവും പ്രശാന്ത് കിഷോര്‍ സ്ഥിരീകരിച്ചു. 

To advertise here,

പ്രശാന്ത് കിഷോറുമായി തികച്ചും സാധാരണമായ കൂടിക്കാഴ്ചയായിരുന്നുവെന്നും രാഷ്ട്രീയപ്രാധാന്യമുള്ളതല്ലെന്നും നിതീഷ് കുമാര്‍ ബുധനാഴ്ച പ്രതികരിച്ചിരുന്നു. എന്‍.ഡി.എയുമായുള്ള സഖ്യം അവസാനിപ്പിച്ച ശേഷം പൊതുതിരഞ്ഞെടുപ്പുള്‍പ്പെടെയുള്ളവയ്ക്കായി തന്ത്രങ്ങള്‍ മെനയുന്ന തിരക്കിലാണ് നിതീഷ് കുമാര്‍. 

പ്രശാന്ത് കിഷോറുമായി തനിക്ക പഴയൊരു ബന്ധമുണ്ടെന്നും എന്നാല്‍ പ്രശാന്തിനോട് തനിക്ക് യാതൊരുവിധ അസ്വാരസ്യങ്ങളില്ലെന്നും നിതീഷ് പറഞ്ഞു.