
ലഖ് നൗ: ഉത്തര്‍പ്രദേശിലെ മീററ്റില്‍ വിവാഹ സത്കാരത്തിനായുള്ള പാചകത്തിനിടെ റൊട്ടിയില്‍ തുപ്പിയ സംഭവത്തില്‍ പിടിയിലായ യുവാവിനെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തി. കഴിഞ്ഞ മാസം നടന്ന വിവാഹത്തിനായുള്ള റൊട്ടി നിര്‍മ്മാണത്തിനിടെ സുഹൈല്‍ എന്ന യുവാവ് റൊട്ടിയില്‍ തുപ്പുന്നത് ക്യാമറയില്‍ പതിഞ്ഞതിനെ തുടര്‍ന്ന് പോലീസ് പിടിയിലാവുകയായിരുന്നു.
റിമാന്‍ഡിലായിരുന്ന ഇയാള്‍ക്ക് വേണ്ടി കുടുംബാംഗങ്ങള്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് സുഹൈലിന് എളുപ്പത്തില്‍ ജാമ്യം ലഭിക്കാതിരിക്കാനാണ് ജില്ലാ മജിസ്ട്രേറ്റിന്റെ നിര്‍ദേശ പ്രകാരം എന്‍.എസ്.എ (നാഷണണല്‍ സെക്യൂരിറ്റി ആക്ട്) ചുമത്തിയത്.
നേരത്തെ കേസിന്റെ വാദം നടക്കുന്നതിനിടെ സുഹൈലിനെ അക്രമിക്കാന്‍ ഒരു വിഭാഗം ശ്രമിച്ചിരുന്നു. ഇയാളെ പുറത്തുവിട്ടാല്‍ വീണ്ടും അക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ജാമ്യം ലഭിക്കാതിരിക്കാനാണ് എന്‍.എസ്.എ ചുമത്തിയതെന്നുമാണ് ജില്ലാ ഭരണകൂടത്തിന്റെ വാദം.
കഴിഞ്ഞ മാസമാണ് വിവാഹ സത്കാരത്തിനായുള്ള പാചകത്തിനിടെ സുഹൈല്‍ റൊട്ടിയില്‍ തുപ്പുന്നത് ഒരാള്‍ വീഡിയോയില്‍ പകര്‍ത്തിയത്. വീഡിയോ വൈറലായതോടെ ഇയാള്‍ക്കെതിരെ നടപടി എടുക്കാനുള്ള ആവശ്യവും ഉയര്‍ന്നു. ഹിന്ദു ജാഗ്രന്‍ മഞ്ച് പോലുള്ള സംഘടനകള്‍ പ്രതിഷേധവുമായി എത്തിയതോടെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Content Highlights: NSA against man who spit on rotis while cooking at wedding in UP's Meerut
Published: 19 Mar 2021, 11:43 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented