ന്യൂഡല്‍ഹി: മൂന്നാംവട്ടവും ഡല്‍ഹി മുഖ്യമന്ത്രിപദത്തിലെത്തിയ അരവിന്ദ് കെജ്‌രിവാളിനെ അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാവ് മിലിന്ദ് മിലിന്ദ് ദേവ്‌റ. കെജ്‌രിവാള്‍ തന്റെ സര്‍ക്കാരിന്റെ നേട്ടങ്ങളെ കുറിച്ച് പറയുന്ന വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു കൊണ്ടായിരുന്നു മിലിന്ദ് മിലിന്ദ് ദേവ്‌റയുടെ പോസ്റ്റ്. 

To advertise here,

അധികം ആര്‍ക്കും അറിയാത്തതും അഭിനന്ദനീയവുമായ വസ്തുതയാണ് അരവന്ദ് കെജ്‌രിവാള്‍ നേതൃത്വം നല്‍കിയ ഡല്‍ഹി സര്‍ക്കാര്‍ തങ്ങളുടെ വരുമാനം ഇരട്ടിയാക്കി അറുപതിനായിരം കോടിയിലെത്തിച്ചുവെന്നത്. കൂടാതെ അഞ്ചുവര്‍ഷമായി റവന്യൂ സര്‍പ്ലസ് നിലനിര്‍ത്താനും സാധിച്ചു. ഇന്ത്യയിലെ ഏറ്റവും സാമ്പത്തികജാഗ്രതയുള്ള സംസ്ഥാനങ്ങളിലൊന്നാണ് ഡല്‍ഹി- എന്ന പിന്‍കുറിപ്പോടെയാണ് മിലിന്ദ് ട്വീറ്റ് അവസാനിപ്പിക്കുന്നത്. 

എന്നാല്‍ മിലിന്ദിന്റെ ട്വീറ്റിന് തൊട്ടുപിന്നാലെ അതിരൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ രംഗത്തെത്തി. സഹോദരാ, വേണമെങ്കില്‍ കോണ്‍ഗ്രസ് വിട്ടോളൂ. ശേഷം അര്‍ധസത്യങ്ങള്‍ പ്രചരിപ്പിച്ചു കൊള്ളൂ- അജയ് മാക്കന്‍ ട്വീറ്റ് ചെയ്തു. കൂടാതെ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും ഭരിച്ച സമയത്തെ സി.എ.ജി.ആര്‍. ശതമാനക്കണക്കുകളും അജയ് മാക്കന്‍ ട്വീറ്റില്‍ കുറിച്ചു. 

content highlights: milind deora praises arvind kejrival, ajay maken criticises