ന്യൂഡല്‍ഹി: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദേയുടെ നേതൃത്വത്തിലുള്ള ശിവസേനയില്‍ ചേര്‍ന്ന് മുന്‍കേന്ദ്രമന്ത്രിയും മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാവുമായ മിലിന്ദ് ദേവ്‌റ. വികസനത്തിന്റെ പാതയിലൂടെ നടക്കാനാണ് ഇനി തന്റെ തീരുമാനമെന്ന് മിലിന്ദ് ദേശീയമാധ്യമങ്ങളോട് പ്രതികരിച്ചു.
ഞായറാഴ്ച രാവിലെ എക്‌സിലൂടെയാണ് മിലിന്ദ് കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ചതായി അറിയിച്ചത്. കുടുംബപരമായി കഴിഞ്ഞ 55 വര്‍ഷത്തോളമായി കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ഉണ്ടായിരുന്ന ബന്ധത്തിന് അവസാനമാവുകയാണ് എന്നാണ് ട്വീറ്റിലൂടെ മിലിന്ദ് അറിയിച്ചത്.
'എന്റെ രാഷ്ട്രീയ ജീവിതത്തിലെ സുപ്രധാനമായ ഒരേടിന് ഇന്ന് അവസാനമാവുകയാണ്. രാജിക്കത്ത് നല്‍കി കോണ്‍ഗ്രസില്‍ നിന്നുള്ള അംഗത്വം അവസാനിപ്പിച്ചു. കുടുംബപരമായി കഴിഞ്ഞ 55 വര്‍ഷമായി കോണ്‍ഗ്രസ് പാര്‍ട്ടിയുമായി നിലനിന്നിരുന്ന ബന്ധം അങ്ങനെ അവസാനിച്ചു. എല്ലാവിധ പിന്തുണയുമായി ഇത്രയും വര്‍ഷം കൂടെയുണ്ടായിരുന്ന നേതാക്കളോടും സഹപ്രവര്‍ത്തകരോടും ഞാന്‍ എന്നും കൃതജ്ഞത ഉള്ളവനായിരിക്കും', മിലിന്ദ് ട്വീറ്റില്‍ കുറിച്ചു.
കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായിരുന്ന മുരളി ദേവ്‌റയുടെ മകനാണ് മിലിന്ദ്. 2004-ലും 2009-ലും നടന്ന തിരഞ്ഞെടുപ്പുകളില്‍ മുംബൈയിലെ സൗത്ത് സീറ്റില്‍ നിന്ന് മിലിന്ദ് വിജയിച്ചിരുന്നു. ശിവസേന പിളരുന്നതിന് മുമ്പ്, 2014-ലും 2019-ലും നടന്ന തിരഞ്ഞെടുപ്പുകളില്‍ അരവിന്ദ് സാവന്ദിനെതിരെ മത്സരിച്ച മിലിന്ദിന് രണ്ടാം സ്ഥാനത്തെത്താനെ കഴിഞ്ഞിരുന്നുള്ളൂ.
മുംബൈയിലെ സൗത്ത് സീറ്റ് ഉദ്ധവ് താക്കറെ പക്ഷത്തിന് ലഭിച്ചതിലുള്ള അമര്‍ഷം മിലിന്ദ് പരസ്യമായി പ്രകടിപ്പിച്ചിരുന്നു. മഹാരാഷ്ട്രയില്‍ പ്രതിപക്ഷ സഖ്യമായ ഇന്ത്യയ്‌ക്കൊപ്പമാണ് ഉദ്ധവ് താക്കറെ പക്ഷമുള്ളത്.
Content Highlights: milind deora, eknath shinde, shiv sena, milind deora leaves congress, murali deora
Published: 14 Jan 2024, 04:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented