
ന്യൂഡൽഹി: ഡൽഹിയിലെ ല്യൂട്ടൻസ് ബംഗ്ലാവ് വിൽപനയ്ക്കൊരുങ്ങുന്നതായി റിപ്പോർട്ട്. ടിഹരി ഗഡ്‌വാൾ മഹാരാജയായ മനുജേന്ദ്ര ഷായാണ് ബംഗ്ലാവ് വിൽക്കുന്നത്. 1000 കോടി രൂപ വിലയുറപ്പിച്ചതായും ഫുഡ് ആൻഡ് ബെവറേജസ് ബിസിനസ് മേഖലയിൽ ശക്തമായ സാന്നിധ്യമുള്ള ഒരു പ്രാദേശിക സംരംഭകനാണ് ബംഗ്ലാവ് വാങ്ങുന്നതെന്നുമാണ് റിപ്പോർട്ട്. ഇന്ത്യയിലെ ഏറ്റവും ആകർഷകമായ റിയൽ എസ്റ്റേറ്റ് മേഖലകളിലൊന്നായ ലൂട്ട്യൻസ് സോണിലാണ് ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള സ്വത്തുക്കളിലൊന്നായ ല്യൂട്ടൻസ് ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. ടിഹരി ഗഡ്‌വാളിൽ നിന്നുള്ള ബിജെപി ലോക്സഭാ അംഗവും രാജ കുടുംബാംഗവുമായ മാല രാജ്യ ലക്ഷ്മി ഷായാണ് ഇവിടെ താമസിക്കുന്നത്.
5 ഭഗവാൻ ദാസ് റോഡിലുള്ള 3.2 ഏക്കർ വിസ്തൃതിയുള്ള ഈ സ്ഥലം ടിഹരി ഗഡ്‌വാൾ കുടുംബത്തിന്റെ രാജകീയ പൈതൃകത്തിന് ഒരു സാക്ഷ്യമാണ്. മഹാരാജ ആയ മനുജേന്ദ്ര ഷായാണ് രാജകുടുംബത്തിന്റെ തലവൻ. ഏകദേശം 12,950 ചതുരശ്ര മീറ്റർ വിസ്തൃതിയുണ്ട് ബംഗ്ലാവിന്. ഉത്തരാഖണ്ഡിലെ രാജകുടുംബമായ ടിഹരി ഗഡ്‌വാൾ കുടുംബത്തിന്റെ ചരിത്രപരമായ ഡൽഹി വസതിയായ ടിഹരി ഗഡ്‌വാൾ ഹൗസ്, പൻവാർ രജപുത്രരുമായി ബന്ധപ്പെട്ടിരിക്കുന്നു. 823 എ.ഡി.യോടുകൂടി ഗഡ്‌വാളിലെ ചെറുരാജ്യങ്ങളെ ഏകീകരിച്ച കനകപാലനിൽ നിന്നാണ് അവരുടെ വംശം ആരംഭിച്ചത്. 1803-ൽ ഗൂർഖ ആക്രമണം വരെ ഇത് നീണ്ടുനിന്നു.
1815-ൽ ആംഗ്ലോ-നേപ്പാൾ യുദ്ധം അവസാനിച്ചപ്പോൾ സുദർശൻ ഷായ്ക്ക് പടിഞ്ഞാറൻ ടിഹരി ഗഡ്‌വാൾ റിയാസത്തായി തിരികെ ലഭിച്ചു. ബ്രിട്ടീഷ് സ്വാധീനം വർധിച്ചുവന്ന സാഹചര്യത്തിൽ ഈ ഡൽഹി സ്വത്ത് അവർ ഒരു പ്രധാന നഗരകേന്ദ്രമായി സ്വന്തമാക്കി. പ്രതാപ് ഷാ, നരേന്ദ്ര ഷാ തുടങ്ങിയ പിൻഗാമികൾ ടിഹരിയിൽ തലസ്ഥാനങ്ങൾ മാറ്റിയെങ്കിലും ഭരണപരവും ചടങ്ങുകൾക്കുള്ള ആവശ്യങ്ങൾക്കുമായി ഡൽഹിയിലെ സ്വത്തുക്കളുമായുള്ള ബന്ധം ശക്തമായി നിലനിർത്തി. 1949-ൽ ടിഹരി ഉത്തർപ്രദേശിൽ ലയിച്ചപ്പോൾ ഈ ബംഗ്ലാവ് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു ശേഷവും കുടുംബത്തിന്റെ പൈതൃകത്തിന്റെ പ്രതീകമായി നിലനിർത്തി.
ബംഗ്ലാവ് വാങ്ങുന്ന വ്യക്തി ഇതിനകം ലൂട്ട്യൻസ് ഡൽഹിയിൽ താമസിക്കുന്നുണ്ടെന്നാണ് സൂചന. അതാരാണ് എന്ന് വെളിപ്പിടുത്തിയിട്ടില്ല.
Content Highlights: Iconic Lutyens Bungalow, former royal residence of Tehri Garhwal, listed for sale in New Delhi at ₹1000 Cr. Own a piece of history in India`s prime real estate zone.
Published: 12 Feb 2026, 05:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented