ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളിലുള്ള ഇടതുപാര്‍ട്ടികളുടെ നിലപാട് കപടമാണെന്ന് ബിജെപി. അവര്‍ ത്രിപുര, കേരളം, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ അധികാരത്തിലിരിക്കെ കര്‍ഷകരെ ചൂഷണം ചെയ്യുകയായിരുന്നുവെന്നും ബിജെപി വക്താവ് ആരോപിച്ചു. ഇടതുപാര്‍ട്ടികള്‍ അധികാരത്തിലിരുന്നിടത്തെല്ലാം കര്‍ഷകരിലും സമ്പദ്‌വ്യവസ്ഥയിലും ഒന്നും ബാക്കിയില്ല - പാര്‍ട്ടി വക്താവ് സംബിത് പത്ര മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. 

To advertise here,

" 2018 വരെ 25 വര്‍ഷമായി ത്രിപുരയില്‍ ഇടതു സര്‍ക്കാര്‍ അധികാരത്തിലുണ്ടായിരുന്നു. പക്ഷേ 25 വര്‍ഷമായി സംസ്ഥാനത്ത് താങ്ങുവില ഇല്ലായിരുന്നുവെന്ന് പറയുന്നതില്‍ എനിക്ക് സങ്കടമുണ്ട്. ഇന്ന് ഇടതുപക്ഷ നേതാക്കള്‍ കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ക്കൊപ്പമെന്ന് നടിക്കുന്നു. എന്നാല്‍ അവര്‍ കര്‍ഷകരെ ചൂഷണം ചെയ്യുക മാത്രമാണ് ചെയ്തത്. 

ഇടതുപക്ഷം ഉള്ളിടത്തെല്ലാം കര്‍ഷകരെ ചൂഷണം ചെയ്തിട്ടുണ്ട്. കേരളത്തെ സംബന്ധിച്ചിടത്തോളം സ്വകാര്യ സ്ഥാപനങ്ങള്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന സംസ്ഥാനത്ത് ഇടത് കേഡറാണ് മണ്ടികള്‍ നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.

ബംഗാളില്‍ അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റി (എപിഎംസി) നിയമം ഇടതു സര്‍ക്കാര്‍ ഭേദഗതി ചെയ്യുകയും പിന്നീട് ദുരുപയോഗം ചെയ്യുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Left exploited farmers in Tripura, Kerala, Bengal; their stand on farm laws hypocritical: BJP