
ന്യൂഡല്‍ഹി: ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നാരായണ മൂര്‍ത്തിയെ പരിഹസിച്ച് കോണ്‍ഗ്രസ് എം.പി. കാര്‍ത്തി പി ചിദംബരം. കൂടുതല്‍ നേരം ജോലിചെയ്യുന്നതിലല്ല, ചെയ്യുന്ന ജോലി കാര്യക്ഷമമാകുന്നതിലാണ് ശ്രദ്ധിക്കേണ്ടതെന്ന് കാര്‍ത്തി പി ചിദംബരം പറഞ്ഞു. ഇന്ത്യയുടെ വര്‍ക്ക് വീക്ക് ആറ് ദിവസത്തില്‍ നിന്ന് അഞ്ച് ദിവസമായി ചുരുക്കിയതില്‍ താന്‍ അസ്വസ്ഥനാണെന്ന നാരയണ മൂര്‍ത്തിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു എം.പി.
അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതികളോടും കാര്യക്ഷമമല്ലാത്ത സംവിധാനങ്ങളോടുമുള്ള പോരാട്ടമാണ് ദൈനംദിന ജീവിതം. അതുകൊണ്ടുതന്നെ സാമൂഹിക ഐക്യം ഉറപ്പാക്കുന്നതിന് ഏറ്റവും അനിവാര്യമായ ഒന്ന് തൊഴിലും-ജീവിതം ബാലന്‍സ് ചെയ്യുകയാണെന്ന് പി. ചിദംബരം പറഞ്ഞു.
എന്റെ അഭിപ്രായത്തില്‍ ഇന്ത്യ ആഴ്ചയില്‍ നാല് പ്രവര്‍ത്തി ദിവസം എന്ന നിലയിലേക്ക് മാറുകയാണ് വേണ്ടത്. വര്‍ക്ക് വീക്ക് എന്നത് തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിച്ച് വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് അവസാനിക്കുന്ന നിലയിലേക്ക് മാറണമെന്നും എം.പി. എക്‌സില്‍ കുറിച്ചു. നാരായണ മൂര്‍ത്തിയുടെ പ്രസ്താവനയ്‌ക്കെതിരെ മറ്റൊരു കോണ്‍ഗ്രസ് നേതാവായ ഗൗരവ് ഗഗോയി പ്രതികരിച്ചതിന് പിന്നാലെയാണ് കാര്‍ത്തി പി. ചിദംബരം ഇക്കാര്യം പറഞ്ഞത്.
ഇന്ത്യയുടെ വികസനത്തിന് വിശ്രമമല്ല, ത്യാഗമാണ് വേണ്ടതെന്നും ഒരാഴ്ചയില്‍ 70 മണിക്കൂറെങ്കിലും ജോലി ചെയ്യണമെന്നുമായിരുന്നു നാരായണ മൂര്‍ത്തിയുടെ പ്രസ്താവന. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരാഴ്ചയില്‍ 100 മണിക്കൂര്‍ ജോലി ചെയ്യുന്നുണ്ടെന്നും അദ്ദേഹത്തിന്റെ പ്രയത്‌നം കൊണ്ട് നമുക്ക് ചുറ്റിലുമുണ്ടാകുന്ന മാറ്റങ്ങളെ അഭിനന്ദിക്കേണ്ടത് അദ്ദേഹത്തെ പോലെ ജോലിചെയ്താണെന്നും മൂര്‍ത്തി അഭിപ്രായപ്പെട്ടിരുന്നു.
തന്റെ കരിയറില്‍ ഭൂരിഭാഗവും ആറര ദിവസമായിരുന്നു തന്റെ വര്‍ക്ക് വീക്ക് എന്നാണ് അദ്ദേഹം പറഞ്ഞത്. ഒരു ദിവസം 14 മണിക്കൂര്‍ ജോലി ചെയ്തിരുന്നു. രാവിലെ ആറരയോടെ ഓഫീസിലെത്തിയിരുന്ന താന്‍ വൈകുന്നേരം എട്ടരയോടെയായിരുന്നു തിരിച്ച് പോയിരുന്നതെന്നുമാണ് നാരായണ മൂര്‍ത്തി പറഞ്ഞത്. അതില്‍ തനിക്ക് അഭിമാനം മാത്രമേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1986-ലാണ് രാജ്യത്ത് ആറ് ദിവസമായിരുന്ന പ്രവര്‍ത്തി ദിനങ്ങള്‍ അഞ്ചായി ചുരുക്കിയത്.
Content Highlights: Karthi Chidambaram MP Slams Narayana Murthys Work Week Comments
Published: 23 Dec 2024, 02:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented