ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ മുന്‍ സോഷ്യല്‍ മീഡിയ മാനേജറും മുന്‍ ലോക്‌സഭാംഗവുമായ ദിവ്യ സ്പന്ദന ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നു. 

To advertise here,

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതിന് പിന്നാലെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്ത് ദിവ്യ അപ്രത്യക്ഷയാവുകയായിരുന്നു. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ദിവ്യ ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നത്.

പ്രധാനമന്ത്രിയുടെ പി.എം കെയേഴ്‌സ് ഫണ്ടിനെക്കുറിച്ചുള്ള സുപ്രീം കോടതി നിലപാട് ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ചെയ്ത ട്വീറ്റ് ഷെയര്‍ ചെയ്തുകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നതിന്റെ സൂചനകള്‍ ദിവ്യ നല്‍കിയത്. 'പകല്‍ പോലെ വ്യക്തം.. എന്നാല്‍ തീര്‍ച്ചയായും എന്തോ കുഴപ്പമുണ്ട്' എന്നും കേന്ദ്രമന്ത്രിയുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് ദിവ്യ കുറിച്ചു.  

നേരത്തെ പ്രധാനമന്ത്രിയെ കള്ളനെന്ന് വിളിച്ചതടക്കമുള്ള  വിവാദങ്ങളെ തുടര്‍ന്ന് ദിവ്യയെ കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയയുടെ തലപ്പത്തുനിന്ന് നീക്കം ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: Divya Spandana returns to Twitter after over a year