ന്യൂഡൽഹി: ജലവൈദ്യുത പദ്ധതി അഴിമതിക്കേസിൽ ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലികുമായി ബന്ധപ്പെട്ടയിടങ്ങളിൽ
ഉൾപ്പെടെ മുപ്പതോളം സ്ഥലങ്ങളിൽ സിബിഐ റെയ്ഡ്. 2200 കോടിയുടെ കിരു ഹൈഡ്രോ ഇലക്ട്രിക് പവർ പ്രോജക്ടിന്റെ നിർമാണ ജോലികൾക്ക് കരാർ നൽകിയതിൽ അഴിമതി നടന്നുവെന്നാണ് കേസ്.
2018 ഓഗസ്റ്റ് 23 മുതൽ 2019 ഒക്ടോബർ 30 വരെ ജമ്മുകശ്മീർ ഗവർണർ ആയിരുന്ന സത്യപാൽ മാലിക്കിന്, രണ്ടു ഫയലുകൾക്ക് അംഗീകാരം നൽകാൻ 300 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്യപ്പെട്ടെന്നാണ് ആരോപണം. 624 മെഗാവാട്ടിന്റെ കിറു പദ്ധതിയും ഇതിൽ ഉൾപ്പെടും. ജമ്മുവിലും ഡൽഹിയിലുമായി എട്ടോളം സ്ഥലങ്ങളിൽ കഴിഞ്ഞമാസം കേസുമായി ബന്ധപ്പെട്ട് സിബിഐ പരിശോധന നടത്തിയിരുന്നു. 21 ലക്ഷം രൂപ, ഇലക്ട്രോണിക് ഉപകരണങ്ങൾ, കംപ്യൂട്ടറുകൾ, വിവിധ രേഖകൾ എന്നിവ അന്ന് പിടിച്ചെടുത്തിരുന്നു.
ജമ്മു കശ്മീർ സർക്കാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ സി.വി.പി.പി.പി.എൽ എന്ന സ്വകാര്യ സ്ഥാപനത്തിന്റെ അന്നത്തെ ചെയർമാൻ, എം.ഡി, ഡയറക്ടർമാർ തുടങ്ങിയവർക്കെതിരെ കേസെടുക്കുകയായിരുന്നുവെന്ന് സിബിഐ വക്താവ് പറഞ്ഞു. കിരു ജലവൈദ്യുത പദ്ധതിയുടെ നിർമാണ പ്രവൃത്തികൾ നടത്തുമ്പോൾ ഇ- ടെണ്ടർ പ്രകാരമുള്ള മാർഗനിർദേശങ്ങൾ പാലിച്ചില്ലെന്നും ആരോപണമുണ്ട്.
രണ്ട് ഫയലുകളില്‍ നിയമാനുസൃതമായല്ലാതെ ഇടപെടാന്‍ തനിക്ക് 300 കോടി വാഗ്ദാനം ചെയ്ത കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചിരുന്നുവെന്ന് സത്യപാല്‍ മാലിക്ക് 2022-ൽ പറഞ്ഞിരുന്നു. അഴിമതിക്കെതിരേ ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന നിര്‍ദേശമാണ് ലഭിച്ചതെന്നും അതനുസരിച്ച് തന്നെയാണ് പ്രവര്‍ത്തിച്ചതെന്നും സത്യപാല്‍ മാലിക്ക് വ്യക്തമാക്കിയിരുന്നു. അഴിമതി സംബന്ധിച്ച് സിബിഐ അന്വേഷണം വരുമെന്ന് വാര്‍ത്ത വന്നതോടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം
അതേസമയം, കേന്ദ്രസർക്കാരും മാലികും തമ്മിലുള്ള ബന്ധം വഷളാവാൻ തുടങ്ങിയിട്ട് നാളേറെയായി. കർഷക സമരം ഉൾപ്പെടെ പല വിഷയങ്ങളിലും കേന്ദ്രസർക്കാരിനെതിരെ അദ്ദേഹം രംഗത്തെത്തിയിരുന്നു. 2019 ഫെബ്രുവരിയിൽ 40 ജവാന്മാരുടെ ജീവൻ നഷ്ടമായ പുൽവാമ ഭീകരാക്രമണ സമയത്തും ആർട്ടിക്കിൾ 370 റദ്ദാക്കിയപ്പോഴും ജമ്മു കശ്മീരിൽ സത്യപാൽ മാലിക് ആയിരുന്നു ഗവർണർ.
പുൽവാമ സംഭവത്തിൽ ആഭ്യന്തര മന്ത്രാലയത്തിന് വീഴ്ച പറ്റിയെന്നും മോദിക്കൊപ്പമുള്ളവർ അഴിമതിക്കാരാണെന്നുമുള്ള മാലിക്കിന്റെ ഒരു അഭിമുഖത്തിലെ ആരോപണം വലിയ വിവാദമായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ ജവാന്മാരെ കൊണ്ടുപോകാൻ സി.ആർ.പി.എഫ്. എയർക്രാഫ്റ്റ് ആവശ്യപ്പെട്ടെങ്കിലും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അത് നിഷേധിക്കുകയായിരുന്നെന്ന് സത്യപാൽ മാലിക് ആരോപിച്ചിരുന്നു. സംഭവത്തിന് ശേഷം കോർബറ്റ് പാർക്കിൽവെച്ച് പുൽവാമ ഭീകരാക്രമണത്തിലെ വീഴ്ചകൾ പ്രധാനമന്ത്രിയോട് ധരിപ്പിച്ചപ്പോൾ ആരോടും പറയരുതെന്ന് നരേന്ദ്ര മോദി പറഞ്ഞെന്നും പ്രധാനമന്ത്രിക്ക് ജമ്മു കശ്മീരിനെക്കുറിച്ച് ഒന്നും അറിയില്ലെന്നും സത്യപാൽ മാലിക്ക് അന്ന് അഭിമുഖത്തിൽ പറഞ്ഞിരുന്നു.
Content Highlights: CBI raids- jammu kasmir ex-governor Satya Pal Malik's premises
Published: 22 Feb 2024, 12:17 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented