മണികണ്ഠൻ ആചാരി, നന്ദു ആനന്ദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗിരീഷ് പി.സി. പാലം രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രമാണ് 'ഴ'. തീവ്രമായ സൗഹൃദത്തിൻറെ കഥ പറയുന്ന ചിത്രമാണ് 'ഴ'. സ്വന്തം ജീവനേക്കാൾ തൻറെ സുഹത്തിനെ സ്നേഹിക്കുന്ന രണ്ട് യുവാക്കളുടെ തീക്ഷ്ണവും തീവ്രവുമായ സൗഹൃദവഴിയിലൂടെയാണ് 'ഴ' യുടെ കഥ വികസിക്കുന്നത്. ചിത്രം ഈ മാസം 12-ന് റിലീസ് ചെയ്യും. തമാശയും സസ്പെൻസും ത്രില്ലും ഇഴപിരിയാതെ പോകുന്ന ഈ സിനിമ ഒരു കുടുംബ പശ്ചാത്തലത്തിൻറെ കഥ കൂടി പറയുന്നുണ്ട്. മനോഹരങ്ങളായ ഗാനങ്ങളും സിനിമയുടെ മറ്റൊരു പുതുമയാണ്.
അഭിനേതാക്കൾ -മണികണ്ഠൻ ആചാരി, നന്ദു ആനന്ദ്, നൈറ നീഹാർ, സന്തോഷ് കീഴാറ്റൂർ, ലക്ഷ്മിപ്രിയ, രാജേഷ് ശർമ്മ ,ഷൈനി സാറ,വിജയൻ കാരന്തൂർ, അജിത വി.എം., അനുപമ വി.പി. ബാനർ-വോക്ക് മീഡിയ- നന്ദന മുദ്ര ഫിലിംസ്, രചന, സിവിധാനം -ഗിരീഷ് പി.സി. പാലം. നിർമ്മാണം - രാജേഷ് ബാബു കെ. ശൂരനാട്. കോ പ്രൊഡ്യുസേഴ്സ് -സബിത ശങ്കർ, വി. പ്രമോദ്, സുധി. ഡി.ഒ.പി. -ഹുസൈൻ അബ്ദുൾ ഷുക്കൂർ, സംഗീതം -രാജേഷ് ബാബു കെ., അസോസിയേറ്റ് ഡയറക്ടർ -ഷാജി നാരായണൻ, പ്രൊഡക്ഷൻ കൺട്രോളർ -സുധി പി.സി. പാലം, എഡിറ്റർ -പ്രഹ്ളാദ് പുത്തൻചേരി, ഫൈറ്റ് കൊറിയോഗ്രാഫി -അംജത്ത് മൂസ,സ്റ്റിൽസ് ആൻറ് സെക്കൻറ് യൂണിറ്റ് ക്യാമറ -രാകേഷ് ചിലിയ , കല -വി.പി. സുബീഷ്, പി.ആർ.ഒ. -പി.ആർ. സുമേരൻ, ഡിസൈൻ - മനോജ് ഡിസൈൻസ്.
Content Highlights: zha movie manikandan achari release
Published: 09 Jul 2024, 03:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented