തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന പാൻ- ഇന്ത്യൻ ചിത്രം 'സ്ലം ഡോഗി'ന്റെ ടീസർ പുറത്ത്. '33 ടെംപിൾ റോഡ്' എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ ടാഗ്ലൈൻ. ബിഗ് ബജറ്റ് പാൻ- ഇന്ത്യൻ ചിത്രമായി ഒരുക്കുന്ന പ്രൊജക്റ്റ് നിർമിക്കുന്നത് പുരി കണക്റ്റിന്റെ ബാനറിൽ പുരി ജഗന്നാഥും ചാർമി കൗറും ജെ.ബി. മോഷൻ പിക്‌ചേഴ്‌സ് ബാനറിൽ ജെ.ബി. നാരായൺ റാവു കോൺഡ്രോള്ളയും ചേർന്നാണ്. സംയുക്ത ആണ് ചിത്രത്തിലെ നായിക.
പ്രേക്ഷകരെ അക്ഷരാർഥത്തിൽ ആവേശം കൊള്ളിക്കുന്ന ടീസർ ആണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. പ്രേക്ഷകർ ഇതുവരെ കാണാത്ത മാസ് സ്‌റ്റൈലിഷ് കഥാപാത്രമായാണ് ചിത്രത്തിൽ വിജയ് സേതുപതിയെ അവതരിപ്പിക്കുന്നത്. വിജയ് സേതുപതിയുടെ ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ ആണ് ഒന്നേകാൽ മിനിറ്റ് ദൈർഘ്യമുള്ള ടീസറിന്റെ ഹൈലൈറ്റ്. ഒരു അന്ധ കഥാപാത്രത്തിന്റെ ഗെറ്റപ്പിലും അല്ലാതെയും വിജയ് സേതുപതിയെ അവതരിപ്പിക്കുന്ന ടീസർ വലിയ ആകാംക്ഷയാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. യാചകരുടെ ജീവിതവുമായി ബന്ധപ്പെട്ട പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നതെന്ന സൂചനയും ടീസറിലെ ഡയലോഗുകൾ തരുന്നുണ്ട്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ പുറത്ത് വരികയും വമ്പൻ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ചിത്രം രചിച്ചിരിക്കുന്നതും സംവിധായകൻ തന്നെയാണ്. ആക്ഷൻ, ഇമോഷൻ, മാസ്, സംഗീതം, കോമഡി എന്നിവയെല്ലാം കോർത്തിണക്കി തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായാണ് പുരി ജഗനാഥ് 'സ്ലം ഡോഗ്' ഒരുക്കിയിരിക്കുന്നത് എന്നും ടീസറിലെ ദൃശ്യങ്ങൾ കാണിച്ചു തരുന്നുണ്ട്.
ബോളിവുഡ് താരം തബുവും കന്നഡ താരം വിജയ് കുമാറുമാണ് ചിത്രത്തിലെ മറ്റുനിർണായക വേഷങ്ങൾ ചെയ്തിരിക്കുന്നത്. നെഗറ്റീവ് കഥാപാത്രം ആയാണ് ചിത്രത്തിൽ വിജയ് കുമാർ എത്തുന്നത്. സറീന വഹാബ്, ചിരി നിറക്കുന്ന രസകരമായ കഥാപാത്രങ്ങളായി ബ്രഹ്‌മാജി, വി.ടി.വി. ഗണേഷ് എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. ദേശീയ അവാർഡ് ജേതാവായ ഹർഷവർധൻ രാമേശ്വർ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. സൂപ്പർ ഹിറ്റുകളായ അർജുൻ റെഡ്ഡി, കബീർ സിങ്, അനിമൽ എന്നീ ചിത്രങ്ങൾക്ക് സംഗീതമൊരുക്കിയ ഹർഷവർധൻ രാമേശ്വർ ഒട്ടേറെ തെന്നിന്ത്യൻ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധ നേടിയ സംഗീത സംവിധായകൻ ആണ്. ഇപ്പൊൾ ചിത്രത്തിന്റെ എല്ലാ ഭാഷകളിലുമുള്ള പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. പാൻ- ഇന്ത്യൻ ചിത്രമായി തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസിനെത്തും.
രചന, സംവിധാനം: പുരി ജഗന്നാഥ്, നിർമാതാക്കൾ: പുരി ജഗന്നാഥ്, ചാർമി കൗർ, ജെ.ബി. നാരായൺ റാവു കോൺഡ്രോള്ള, ബാനർ: പുരി കണക്ട്‌സ്, ജെ.ബി. മോഷൻ പിക്‌ചേഴ്‌സ്, ഛായാഗ്രഹണം: സാം കെ. നായിഡു, സംഗീതം: ഹർഷവർധൻ രാമേശ്വർ, എഡിറ്റർ: സന്തോഷ് നൂസില, ആർട്ട് ഡയറക്ടേഴ്‌സ്: ആശിഷ് തേജ, ജോണി ഷെയ്ഖ്, കോ- ഡയറക്ടർ: ജിതൻ ശർമ, സിഇഒ: വിഷു റെഡ്ഡി, മാർക്കറ്റിങ്: ഹാഷ്ടാഗ് മീഡിയ, പിആർഒ: ശബരി.
Content Highlights: Vijay Sethupathi features in a stylish, mass-action avatar. Directed by Puri Jagannadh under Puri Connects and JB Motion Pictures. Features Samyuktha as the female lead with Tabu and Vijay Kumar in key roles. Music composed by Harshavardhan Rameshwar of Animal fame. Pan-India release scheduled in Telugu, Tamil, Kannada, Malayalam, and Hindi
Published: 08 Jun 2026, 08:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented