ഷൈൻ ടോം ചാക്കോ, അക്ഷയ് രാധാകൃഷ്ണൻ, റോമ, നൂറിൻ ഷെരീഫ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന വെള്ളേപ്പം തിയേറ്ററുകളിലെത്തി. ഈ വർഷം തിയേറ്ററുകളിലെത്തുന്ന ആദ്യ മലയാളചിത്രമാണിത്.

To advertise here,

ബറോക് സിനിമാസിന്റെ ബാനറിൽ ജിൻസ് തോമസ് ദ്വാരക് ഉദയ ശങ്കർ എന്നിവർ നിർമിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രവീൺ രാജ് പൂക്കാടൻ. തൃശ്ശൂരിലെ വെള്ളേപ്പങ്ങാടിയും പുത്തൻ പള്ളിയും പശ്ചാത്തലമാക്കിയ കഥയിൽ പ്രണയവും വിരഹവും ഒപ്പം മനോഹരമായ ഒരു കുഞ്ഞു കഥയും പറയുന്നു.

മുതിർന്ന സംഗീത സംവിധായകൻ എസ്.പി. വെങ്കിടേഷ് പശ്ചാത്തല സംഗീതവും മനോഹരമായ ഒരു ഗാനവും ഒരുക്കിയിട്ടുണ്ട്. ജീവൻ ലാൽ രചനയും ശിഹാബ് ഓങ്ങല്ലൂർ ക്യാമറയും നിർവഹിച്ചിരിക്കുന്നു.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ -പ്രമോദ് പപ്പൻ. സംഗീത സംവിധാനം -എറിക് ജോൺസൺ, ലീല എൽ. ഗിരീഷ് കുട്ടൻ. എഡിറ്റിങ് -രഞ്ജിത് ടച്ച് റിവർ, കലാസംവിധാനം -ജ്യോതിഷ് ശങ്കർ. ബറോക് സിനിമാസ് ചിത്രം പ്രദർശനത്തിന് എത്തിച്ചിരിക്കുന്നു.