വാസുദേവ് സനൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'അന്ധകാരാ'യുടെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. സുരേഷ് ഗോപി, ദിലീപ്, ആസിഫ് അലി, സുരാജ് വെഞ്ഞറമ്മൂട് തുടങ്ങിയ താരങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ വഴിയാണ് മോഷൻ പോസ്റ്റർ റീലീസ് ചെയ്തത്. പ്രിയം, ഗോഡ്സ് ഓൺ കൺട്രി, ഹയ തുടങ്ങിയ സിനിമകൾ ഒരുക്കി സംവിധായകനാണ് വാസുദേവ് സനൽ.
ഒരു സസ്പെൻസ് ത്രില്ലർ ചിത്രമാണ് 'അന്ധകാരാ'. നടി ദിവ്യാ പിള്ള പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ ശ്രദ്ധേരായ നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട്. ചന്തുനാഥ്, ധീരജ് ഡെന്നി, വിനോദ് സാഗർ, മറീന മൈക്കൽ, അജിഷ പ്രഭാകരൻ, സുധീർ കരമന, കെ. ആർ. ഭരത് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.
ACE OF HEARTS സിനി പ്രൊഡക്ഷന്റെ ബാനറിൽ സജീർ ഗഫൂർ ആണ് ചിത്രം നിർമ്മിക്കുന്നത്. എ. എൽ അർജുൻ ശങ്കറും പ്രശാന്ത് നടേശനും ചേർന്ന് തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ മനോ വി. നാരായണനാണ്. അനന്തു വിജയ് എഡിറ്റിങ് നിർവഹിക്കുന്നു. അരുൺ മുരളീധരനാണ് സംഗീത സംവിധാനം.
പ്രൊജക്റ്റ് ഡിസൈനർ - സണ്ണി തഴുത്തല, ആർട്ട് - ആർക്കൻ എസ്. കർമ്മ, പ്രൊഡക്ഷൻ കൺട്രോളർ - ജയശീലൻ സദാനന്ദൻ, സൗണ്ട് മിക്സിങ് - രാജാകൃഷ്ണൻ, സ്റ്റിൽസ് - ഫസൽ ഉൾ ഹക്ക്, മാർക്കറ്റിങ് - എന്റർടെയിൻമെന്റ് കോർണർ, മീഡിയ കൺസൽട്ടന്റ് - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.
Content Highlights: vasudev sanal movie andhakara first look poster released
Published: 05 Jul 2023, 09:16 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented