
ചങ്ങനാശ്ശേരി കുട്ടനാട് തുടങ്ങിയ സ്ഥലങ്ങളിൽ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഉടൻ അടി മാംഗല്യം എന്ന മലയാള സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഇതിനോട് അകം ശ്രദ്ധനേടി കഴിഞ്ഞു. കോമഡി എന്റർടൈനർ വിഭാഗത്തിൽ പെടുന്ന ഒരു മലയാള ചിത്രം കൂടിയാണ് ഉടൻ അടി മാംഗല്യം .
കലാമേള സിനിമാസിന്റെ ബാനറിൽ സുഭാഷ് ചിത്രശാല നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നവാഗതനായ വിഷ്ണു രതികുമാറാണ്. നിരവധി ആൽബം സോങ്ങുകളിലൂടെയും ടി വി സീരിയലുകളിലൂടെയും പ്രേക്ഷക മനസ്സിൽ ഇടംപിടിച്ച ശ്രീദേവി ഉണ്ണികൃഷ്ണനാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മധു പുന്നപ്ര, വരയൻ, നൻപകൽ നേരത്ത് മയക്കം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ അനിലമ്മ തുടങ്ങിയവർ മറ്റു വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.
അനന്ദ കൃഷ്ണയാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ എഡിറ്റർ ടിജോ തങ്കച്ചൻ. സംഗീതം നൽകിയിരിക്കുന്നത് അരവിന്ദ് മഹാദേവ് ആണ്. സംവിധായകൻ ഉൾപ്പെടെ 25 വയസിൽ താഴെയുള്ള യുവനിരയാണ് ചിത്രത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ചിരിക്കുന്നത്. 2024 ജനുവരിയോടുകൂടി ചിത്രം തിയേറ്ററിൽ എത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.
Content Highlights: udan adi mangalyam movie firstlook poster released, udan adi mangalyam movie news
Published: 24 Oct 2023, 01:48 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented