പരസ്യചിത്രങ്ങളുടെ സംവിധായകനും എഡിറ്ററുമായ ഉല്ലാസ് ജീവന് കഥയും തിരക്കഥയും എഡിറ്റിങ്ങും സംവിധാനവും നിര്‍വഹിക്കുന്ന പുതിയ ചിത്രം 'ദി അക്യൂസ്ഡ്' ആദ്യ ടൈറ്റില്‍ പോസ്റ്റര്‍ വിഷു ദിനത്തില്‍ നടി അന്നാ രാജന് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. ചലച്ചിത്ര രംഗത്തെ പ്രമുഖരും പോസ്റ്റര്‍ പങ്കു വച്ചു.
ദേശാടന പക്ഷികള്‍ സിനിമ പ്രൊഡക്ഷന്‍ കമ്പനിയുടെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ബെംഗളൂരുവില്‍ സോഫ്റ്റ്വെയര് കമ്പനി നടത്തുന്ന ഉല്ലാസ് ജീവന് നിരവധി പരസ്യ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഐടി മേഖലയിലെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. സിനിമയുടെ പ്രൊജക്റ്റ് ഡിസൈന്‍ ചെയ്തിരിക്കുന്നത് മനോജ് പയ്യോളിയാണ്.
ക്യാമറ: തേനി ഈശ്വര്‍. സംഗീതം: രാജേഷ് മുരുഗേശന്‍. ചീഫ് അസോസിയേറ്റ്: സുധീഷ് ദിലീപ്, അസിസ്റ്റന്റ് ഡയറക്ടേഴ്സ്: ശ്രീഗേഷ്, മോളി. പിആര്‍ഒ: പി ആര് സുമേരന്‍.
കാസ്റ്റിങ് പൂര്‍ത്തിയായി വരുന്ന ഈ സിനിമയില്‍ മലയാളത്തിലെ പ്രമുഖതാരങ്ങളും, പുതുമുഖങ്ങളും അണിനിരക്കുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ഇംഗ്ലീഷ് തുടങ്ങിയ ആറുഭാഷകളിലാണ് സിനിമ എത്തുന്നത്. ചിത്രത്തിന്റെ പുജ ഉടനെ നടക്കും.
Content Highlights: Ullas Jeevan`s `The Accused` unveils its first look poster
Published: 16 Apr 2025, 07:39 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented