വിവാഹ മോചനത്തിനൊരുങ്ങുന്നു എന്ന വാര്‍ത്തകളോട് പ്രതികരിച്ച് നടി സ്വാതി റെഡ്ഡി. തന്റെ ഇന്‍സ്റ്റഗ്രാമില്‍ നിന്നും ഭര്‍ത്താവ് വികാസിനൊപ്പമുള്ള ‍ചിത്രങ്ങൾ താരം നീക്കം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സ്വാതി വിവാഹമോചിതയാകാന്‍ ഒരുങ്ങുകയാണെന്നുള്ള വാര്‍ത്തകള്‍ പ്രചരിച്ചത്. തന്റെ ഇൻസ്റ്റാ​ഗ്രാം  അക്കൗണ്ടിന്റെ വീ‍‍ഡിയോ പങ്കുവച്ചാണ് താരം പ്രചരണങ്ങൾക്ക് മറുപടി നൽകുന്നത്.

To advertise here,

വികാസിനൊപ്പമുള്ള ചിത്രങ്ങളെല്ലാം അക്കൗണ്ടിൽ ആർക്കവ് ചെയ്ത് വച്ചിരിക്കുന്നത് കാണാം.2012ൽ ഇൻസ്റ്റഗ്രാമിൽ ആദ്യം അപ്‌ലോഡ് ചെയ്ത ഫോട്ടോ വരെ ഇത്തരത്തിൽ ആർക്കൈവ് ചെയ്തിട്ടുണ്ട്. 

‘ഹാരിപോര്‍ട്ടര്‍’ സിനിമയിലെ ഹാരിപോര്‍ട്ടറും ഡോബിയുമായുള്ള സംഭാഷണശകലമാണ് വീഡിയോയ്ക്ക് അടിക്കുറിപ്പായി താരം കുറിച്ചിരിക്കുന്നത്..

2018 സെപ്തംബർ ഒന്നിനാണ് സ്വാതിയും പൈലറ്റായ വികാസും വിവാഹിതരാകുന്നത്. 

മലേഷ്യന്‍ എയര്‍വേയ്സിലാണ് വികാസ് ജോലി ചെയ്യുന്നത്. ജക്കാര്‍ത്തയിലാണ് സ്ഥിരതാമസം. ഹൈദരാബാദില്‍ വച്ചാണ് വിവാഹചടങ്ങുകള്‍ നടന്നത്. ഇന്ത്യന്‍ നേവിയില്‍ ഉദ്യോഗസ്ഥനായിരുന്നു സ്വാതിയുടെ അച്ഛന്‍ ശിവരാമ കൃഷ്ണ. റഷ്യയിലാണ് സ്വെറ്റ്ലാന എന്ന സ്വാതി ജനിച്ചത്. വിശാഖപട്ടണത്തും മുംബൈയിലുമായിരുന്നു ബാല്യകാലം ചെലവിട്ടത്. 

Content Highlights : Swathi Reddy On Divorce Rumours