
സഞ്ജയ് കപൂറും കരിഷ്മ കപൂറും | ഫയല് ചിത്രം: എ.പി.
മുംബൈ: ബോളിവുഡ് നടി കരിഷ്മകപൂറിന്റെ മുൻ ഭർത്താവും വ്യവസായിയുമായ സഞ്ജയ് കപൂറിന്റെ മരണത്തിന് പിന്നാലെ ഉയർന്നുവന്ന 30,000 കോടി രൂപയുടെ സ്വത്ത് തർക്കത്തിൽ വീണ്ടും വഴിത്തിരിവ്. സഞ്ജയ്‌യുടെ വിൽപ്പത്രത്തെ ചോദ്യംചെയ്ത് അദ്ദേഹത്തിന്റെ അമ്മ റാണി കപൂർ കരിഷ്മ കപൂറിനും അവരുടെ മക്കൾക്കുമൊപ്പം കക്ഷി ചേർന്നു. അമ്മയെ ഒഴിവാക്കി, എല്ലാം ഭാര്യ പ്രിയ സച്ച്‌ദേവിന് നൽകിക്കൊണ്ട് സഞ്ജയ് വിൽപ്പത്രം എഴുതാൻ സാധ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി റാണി വിൽപ്പത്രത്തിന്റെ ആധികാരികതയെ ചോദ്യംചെയ്തു.
റാണി കപൂർ ഡൽഹി ഹൈക്കോടതിയിലെ ജസ്റ്റിസ് ജ്യോതി സിങ്ങിന്റെ മുൻപാകെ അപ്പീൽ സമർപ്പിച്ചിട്ടുണ്ട്. മകൻ സഞ്ജയ് കപൂറിന്റെ ഭാര്യ പ്രിയ, മകന്റെ സ്വത്തുക്കളുടെ നിയന്ത്രണം ഏറ്റെടുക്കാൻ വലിയതോതിലുള്ള വിവരങ്ങൾ മറച്ചുവെച്ചിട്ടുണ്ടെന്നും റാണി ആരോപിച്ചു.
തനിക്ക് എല്ലാംലഭിച്ചത് അമ്മയിൽ നിന്നാണെന്ന് സഞ്ജയ് പരസ്യമായി സമ്മതിച്ചിട്ടും വിൽപ്പത്രത്തിൽ അമ്മയുടെ പേര് ഒരിടത്തും പരാമർശിച്ചിട്ടില്ലെന്നറിഞ്ഞപ്പോൾഅവർ ഞെട്ടിപ്പോയെന്ന് റാണിയുടെ അഭിഭാഷകൻ പറഞ്ഞു. അമ്മയ്ക്ക് ഒന്നുംനൽകാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ പോലും, കുറഞ്ഞത് വിൽപ്പത്രത്തിൽ സഞ്ജയ് അതിനെക്കുറിച്ച് പരാമർശിക്കേണ്ടതായിരുന്നു. വിൽപ്പത്രത്തിൽ അമ്മയെക്കുറിച്ച് ഒരു ചെറിയ സൂചന പോലുമില്ല. റാണിയുടെ ഭർത്താവ് അവർക്ക് മാത്രമായി നൽകിയ കമ്പനിയിൽപോലും അവർക്ക് ഉടമസ്ഥാവകാശമില്ലെന്ന് അഭിഭാഷകൻ പറഞ്ഞു.
സഞ്ജയ് തന്റെ മുഴുവൻ സ്വത്തിനും പ്രിയയെ ഏക അവകാശിയാക്കാൻ സാധ്യതയില്ലെന്നും ഹർജിയിൽ പറയുന്നു. അദ്ദേഹത്തിന് അമ്മയോടും കപൂർ കുടുംബത്തിലെ മറ്റ് അംഗങ്ങളോടും വലിയ സ്നേഹവും ബഹുമാനവും ഉണ്ടായിരുന്നെന്നും അഭിഭാഷകൻ പറഞ്ഞു. പ്രിയ സ്വത്തുക്കളുടെ മുഴുവൻ ലിസ്റ്റും കോടതിയിൽ നൽകിയിട്ടില്ലെന്നും ആരോപിക്കപ്പെടുന്നുണ്ട്.
പെയിന്റിങ്ങുകൾ, വാച്ചുകൾ, ബാങ്ക് ബാലൻസ്, മ്യൂച്വൽ ഫണ്ടുകൾ, ലൈഫ് ഇൻഷുറൻസ്, വാടക ഇനത്തിലുള്ള വരുമാനം എന്നിവ അവർ മറച്ചുവെച്ചു എന്നാണ് ആരോപണം. ഡിസംബർ മൂന്നിന് അടുത്ത വാദം കേൾക്കും. 2025 ജൂൺ 12-ന് യുകെയിലെ വിൻഡ്‌സറിൽ പോളോ കളിക്കുന്നതിനിടെയുണ്ടായ ഹൃദയാഘാതത്തെത്തുടർന്നാണ് സഞ്ജയ് കപൂർ അന്തരിച്ചത്.
2003-ലായിരുന്നു സഞ്ജയ്- കരിഷ്മ വിവാഹം. 2016-ൽ ഇരുവരും നിയമപരമായി വേർപിരിഞ്ഞു. വിവാഹമോചനത്തിനുശേഷം സഞ്ജയ് കപൂർ പ്രിയ സച്ച്‌ദേവിനെ വിവാഹംകഴിച്ചു. മരണപ്പെട്ട സഞ്ജയിന്റെ സ്വത്തുക്കൾ വിൽക്കുന്നതിൽനിന്ന് പ്രിയയെ തടയണമെന്നാവശ്യപ്പെട്ട് കപൂർ സഹോദരങ്ങൾ സമർപ്പിച്ച ഇടക്കാല ഉത്തരവും കോടതിയുടെ പരിഗണനയിലാണ്.
Content Highlights: 30,000 Crore Estate Dispute: Sunjay Kapur's Will Challenged by Mother, Karisma Kapoor Gains Support
Published: 03 Dec 2025, 07:51 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented