അബാം മൂവീസിൻ്റ ബാനറിൽ ഏബ്രഹാം മാത്യു നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ മോഷൻ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. നടൻ പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തിറക്കിയത്. അബാം മൂവീസിന്റെ പതിമൂന്നാമത്തെ ചിത്രമാണിത്. 

To advertise here,

ഷീലു എബ്രഹാം പ്രസന്റ് ചെയ്തു ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൗബിൻ ഷാഹിർ ആണ്  നായകൻ. നായിക നമിത പ്രമോദ്. ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, മനോജ്, കെ.യു.(തിങ്കളാഴ്ച്ച നിശ്ചയം. ഫെയിം) ശാന്തികൃഷ്ണ, വിനീത് തട്ടിൽ, ആര്യ (ബഡായി) ആൽഫി പഞ്ഞിക്കാരൻ ശ്രുതി ജയൻ, രാജേഷ് പറവൂർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

ഇവർക്കൊപ്പം ഏതാനും പ്രമുഖ താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. സംവിധായകൻ ജക്സൻ ആൻ്റണിയുടെ കഥക്ക് അജീഷ് .പി .തോമസ് തിരക്കഥ രചിക്കുന്നു.

സംഗീതം - ഔസേപ്പച്ചൻ. ഛായാഗ്രഹണം - വിവേക് മേനോൻ , കലാസംവിധാനം -സഹസ് ബാല, മേക്കപ്പ് - ജിതേഷ് പൊയ്യ . എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - അമീർ കൊച്ചിൻ. പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ -പി ആർ ഓ മഞ്ജു ഗോപിനാഥ്, വാഴൂർ ജോസ്.