
തെന്നിന്ത്യന് താരനായികമാരായ സോണിയ അഗര്വാളും ശ്രിത ശിവദാസും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഗ്രാന്ഡ്മായുടെ ചിത്രീകരണം കേരളത്തില്. മലയാളത്തിലും തമിഴിലും ഒരേ സമയം ചിത്രീകരിക്കുന്ന ഈ സിനിമയുടെ സംവിധാനം നിര്വഹിക്കുന്നത് നവാഗതനായ അന്ഷി രാജാണ്
ജി.എം.എ ഫിലിംസിന്റെ ബാനറില് ജയരാജ്.ആര് , വിനായക സുനി എന്നിവര് ചേര്ന്നാണ് ഈ ദ്വിഭാഷാ ചിത്രം നിര്മ്മിയ്ക്കുന്നത്. കഥയും തിരക്കഥയും ഷിബിന്.എന്, സംഭാഷണം-അബ്ദുള് നിസാം, ഛായാഗ്രഹണം- സോണി സുകുമാരന്, ചീഫ് അസോസിയേറ്റ് ഡയറക്റ്റര്- ഷിജിന്ലാല്. എസ്.എസ്, പ്രൊഡക്ഷന് കണ്ട്രോളര്- സുനില് തിരുവല്ലം, പി.ആര്.ഒ- എ.എസ് പ്രകാശ്, ആര്ട്ട്- വിഷ്ണു എരുമേലി, മേയ്ക്കപ്പ്- അമല്ദേവ്, കോസ്റ്റിയൂം- അജി മുളമുക്ക്, ആക്ഷന്- ഡ്രാഗണ് ജിറോഷ്, അസോസിയേറ്റ് ക്യാമറാമാന്- വരുണ് പ്രസാദ് എന്നിവരാണ് അണിയറയില്.
സോണിയ അഗര്വാളിന്റെയും ശ്രിദ്ധ ശിവദാസിന്റെയും കരിയറിലെ ഏറ്റവും മികച്ച സിനിമയായി ഗ്രാന്ഡ്മാ മാറുമെന്ന് അണിയറ പ്രവര്ത്തകര് പറയുന്നു. ബാലതാരം പൗര്ണ്ണമിയും ഈ സിനിമയില് മുഴുനീള വേഷത്തിലുണ്ട്. മറ്റ് കഥാപാത്രങ്ങളെ മലയാളത്തിലെയും തമിഴിലെയും പ്രശസ്ത താരങ്ങള് അവതരിപ്പിയ്ക്കും. ഏപ്രില്- മെയ് മാസങ്ങളിലായി ഈ സിനിമയുടെ ചിത്രീകരണവും പോസ്റ്റ് പ്രൊഡക്ഷന് ജോലികളും പൂര്ത്തിയാകും. വാര്ത്താ പ്രചാരണം- എ.എസ് പ്രകാശ്.
Content Highlights: Sonia Agarwal, Shritha Sivadas, Grandma Movie In Malayalam Telugu Tamil
Published: 13 Apr 2021, 12:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented