സുരേഷ് ​ഗോപിക്കും കുടുംബത്തിനുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടൻ ഷാജു ശ്രീധർ. 'താരജാഡകളില്ലാത്ത മനുഷ്യസ്നേഹി' എന്ന ക്യാപ്ഷനോടെയാണ് ഷാജു ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഷാജുവിന്റെ ഭാര്യ ചാന്ദിനിയും മക്കളും ഒപ്പമുണ്ടായിരുന്നു.  

To advertise here,

സുരേഷ് ഗോപിക്കൊപ്പം ഭാര്യ രാധിക, മക്കളായ ഗോകുൽ, മാധവ്, ഭാഗ്യ എന്നിവരുമുണ്ടായിരുന്നു. മൂകാംബികയിൽ വെച്ചാണ് ഇവർ കണ്ടുമുട്ടിയത്. 

'താരജാഡകളില്ലാത്ത മനുഷ്യസ്നേഹി, ഞങ്ങളുടെ സൂപ്പർ താരത്തിനോടും കുടുംബത്തിനോടും ഒപ്പം ഒരു ഒത്തുകൂടല്‍', ഫോട്ടോ പങ്കുവെച്ച് ഷാജു കുറിച്ചു.   

നവാഗതനായ അരുണ്‍ വര്‍മ സംവിധാനം ചെയ്യുന്ന 'ഗരുഡന്‍' എന്ന ചിത്രത്തിലാണ് സുരേഷ് ഗോപി ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. 
ബിജു മേനോനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മിഥുൻ മാനുവൽ തോമസിന്റേതാണ് തിരക്കഥ.

മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിൽ സിദിഖ്, അഭിരാമി, ജഗദീഷ്, ദിലീഷ് പോത്തന്‍, തലൈവാസല്‍ വിജയ്, ദിവ്യ പിള്ള , മേജര്‍ രവി, ജയിസ് ജോസ്, നിഷാന്ത് സാഗര്‍, രഞ്ജിത്ത് കാല്‍പ്പോള്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.