നസു മുഴുവന്‍ സിനിമയാണെന്നും നടനായില്ലയെങ്കില്‍ എന്താകുമായിരുന്നു എന്നത് തന്നെ സംബന്ധിച്ചിടത്തോളം ഒരു ചോദ്യമേ അല്ലെന്നും നടന്‍ സര്‍ജാനോ ഖാലിദ്. മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിനിടെയാണ് സര്‍ജാനോ മനസു തുറന്നത്. സിദ്ദിഖ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തു വരാനിരിക്കുന്ന ബിഗ് ബ്രദര്‍ എന്ന ഏറ്റവും പുതിയ ചിത്രത്തില്‍ മോഹന്‍ലാലിന്റെ അനുജനായി പ്രധാന വേഷത്തില്‍ സര്‍ജാനോ എത്തുന്നുണ്ട്.

To advertise here,

'ഉപ്പയാണ് സര്‍ജാനോ ഖാലിദ് എന്ന പേരിട്ടത്. ആദ്യം ഇതല്ലായിരുന്നു എന്റെ പേര്. ഒന്നാം ക്ലാസിലേ മറ്റോ പഠിക്കുമ്പോഴാണ് എന്നു തോന്നുന്നു ഉപ്പ പേരുമാറ്റുന്നത്. സര്‍ജാനോ എന്നാല്‍ ക്രിയാത്മകത എന്നര്‍ഥം.' സര്‍ജാനോ പറഞ്ഞു.

'മോഹന്‍ലാലിനൊപ്പം പണ്ട് ഫോട്ടോയെടുത്തിട്ടുണ്ട്. അന്നൊന്നും അദ്ദേഹത്തോടൊപ്പം അഭിനയിക്കാനാകണേ എന്നാഗ്രഹിക്കുന്ന ലെവല്‍ പോലും ഞാനെത്തിയിരുന്നില്ല. ഇന്നിപ്പോള്‍ ബിഗ് ബ്രദറില്‍ അദ്ദേഹത്തിന്റെ സഹോദരനായി വളരെ പ്രാധാന്യമുള്ള റോളില്‍ തന്നെയുണ്ട്. സിനിമയില്‍ വന്നില്ലായിരുന്നെങ്കില്‍ എന്ന ഒരു ചോദ്യമേ വേണ്ട.. മറ്റൊരു ഓപ്ഷന്‍ എന്റെ മനസില്‍ ഇല്ല.'

Content Highlights : sarjano khalid interview big brother movie mohanlal siddique