സഞ്ജീവ് ശിവന്‍ സംവിധാനം ചെയ്യുന്ന 'ഒഴുകി ഒഴുകി ഒഴുകി' പുരോഗമിക്കുന്നു. ഫീച്ചര്‍ ഫിലിമുകളിലൂടെയും ഡോക്യുമെന്ററികളിലൂടെയും ഹ്രസ്വ ചിത്രങ്ങളിലൂടെയും ശ്രദ്ധേയനാണ് സഞ്ജീവ് ശിവന്‍.  സിദ്ധാന്‍ഷു സഞ്ജീവ് ശിവനാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

To advertise here,

പന്ത്രണ്ട് വയസുള്ള ഒരു ആണ്‍കുട്ടിയുടെ അന്വേഷണത്തിലൂടെയാണ് ചിത്രത്തിന്റെ അവതരണം. ഈ അന്വേഷണത്തിനിടയില്‍ കുട്ടി ഒരു കൊലപാതകത്തില്‍ കുരുങ്ങുന്നതോടെ ചിത്രം സംഘര്‍ഷഭരിതമാകുന്നു. ഒരുപിടി മികച്ച സാങ്കേതിക വിദഗ്ദര്‍ ചിത്രത്തില്‍ ഒത്തുചേരുന്നുണ്ട്. ഡ്രൈപ്പോഡ് മോഷന്‍ പിക്‌ച്ചേഴ്‌സിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. 

സൗബിന്‍ ഷാഹിര്‍, നരേന്‍, നന്ദു, യദുകൃഷ്ണന്‍, കൊച്ചുപ്രേമന്‍, അഞ്ജന അപ്പുക്കുട്ടന്‍, എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ബി.ആര്‍. പ്രസാദിന്റേതാണ് തിരക്കഥ.
ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് ശബ്ദമിശ്രണം. ബോളിവുഡ് സംഗീത സംവിധായകനായ തോമസ് കാന്റിലനാണ് സംഗീത സംവിധായകന്‍. സംസ്ഥാന അവാര്‍ഡ് ജേതാവ് മനോജ് പിള്ളയാണ് ഛായാഗ്രഹണം. ദേശീയ അവാര്‍ഡ് ജേതാവ് ശ്രീകര്‍ പ്രസാദാണ് എഡിറ്റിങ് നിര്‍വഹിക്കുന്നത്. 

ദീപ്തി ശിവനാണ് ചിത്രം നിര്‍മിക്കുന്നത്. 'ഒഴുകി ഒഴുകി ഒഴുകി'  ഉടന്‍ തന്നെ പ്രദര്‍ശനത്തിനെത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. പി.ആര്‍.ഒ -വാഴൂര്‍ ജോസ്.