
യോഹാൻ, നെബീഷ്, ധനുഷ്, ഇർഫാൻ, ശ്രീലക്ഷ്മി, ട്രിനിറ്റി തുടങ്ങി നിരവധി പുതുമുഖ താരങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി രവീഷ് നാഥ് സംവിധാനം ചെയ്യുന്ന "സമാധാന പുസ്തകം" ജൂലൈ പത്തൊമ്പതിന് പ്രദർശനത്തിനെത്തുന്നു. സിഗ്മ സ്റ്റോറീസിന്റെ ബാനറിൽ നിസാർ മംഗലശ്ശേരിയാണ് നിർമാണം.
പുതുമുഖ താരങ്ങൾക്കൊപ്പം സിജു വിൽസൻ, ജെയിംസ് ഏലിയ, മാത്യു തോമസ്, മേഘനാഥൻ, വി കെ ശ്രീരാമൻ, പ്രമോദ് വെളിയനാട്, ദിലീപ് മേനോൻ, ലിയോണ ലിഷോയ്, വീണാ നായർ തുടങ്ങിയവരും അഭിനയിക്കുന്നു. ജോ & ജോ, 18 പ്ലസ് എന്നീ ചിത്രങ്ങളുടെ കോ റൈറ്റർ ആയ രവീഷ് നാഥാണ് ഈ ചിത്രത്തിന്റെ സംവിധായകൻ.
കഥ തിരക്കഥ സംഭാഷണം- എഡിജെ, രവീഷ് നാഥ്, സി പി ശിവൻ. ഛായാഗ്രഹണം-സതീഷ് കുറുപ്പ്. ഗാനരചന-സന്തോഷ് വർമ്മ, ജിസ് ജോയി, ടിറ്റോ പി തങ്കച്ചൻ. സംഗീതം-ഫോർ മ്യൂസിക്സ്. എഡിറ്റിംഗ് -ചമൻ ചാക്കോ. പ്രൊഡക്ഷൻ കൺട്രോളർ-ഷാഫി ചെമ്മാട്. ആർട്ട് ഡയറക്ടർ -വിനോദ് പട്ടണക്കാടൻ. മേക്കപ്പ്-വിപിൻ ഓമശ്ശേരി, കോസ്റ്റ്യൂംസ്- ആദിത്യ നാണു, ചീഫ് അസോസിയേറ്റ് ഡയറക്ടർ -റജിവാൻ അബ്ദുൽ ബഷീർ. അസോസിയേറ്റ് ഡയറക്ടർ -റെനീത്, സക്കീർ ഹുസൈൻ, റനിത് രാജ്. ഡിഐ-ലിജു പ്രഭാകർ. വിഎഫ്എക്സ് -മാഗ്മിത്, ടൈറ്റിൽ ആനിമേഷൻ -നിതീഷ് ഗോപൻ. ഓഡിയോഗ്രാഫി-തപസ് നായക്. സ്റ്റിൽസ് -സിനറ്റ് സേവ്യർ. പരസ്യകല -യെല്ലോ ടൂത്ത്. ഡിസ്ട്രിബ്യൂഷൻ ഹെഡ് -പ്രദീപ് മേനോൻ. പി ആർ ഒ-എ എസ് ദിനേശ്.
Content Highlights: samadhana pusthakam movie release date announced
Published: 19 Jun 2024, 06:32 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented