400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദാന. ഒരു വർഷത്തേക്ക് കുടുംബങ്ങൾക്ക് സൗജന്യമായി പലചരക്ക് സാധനങ്ങൾ നൽകുമെന്ന് നടി പ്രഖ്യാപിച്ചു. മൂന്നു മാസം വീതമുള്ള ഘട്ടങ്ങളായാണ് നിത്യോപയോഗ സാധനങ്ങൾ എത്തിക്കുക. പ്രൊജക്ട് അന്നപൂർണ്ണ എന്ന പേരിലാണിത്. മറ്റുള്ളവർക്കും ചെറിയ രീതിയിലെങ്കിലും സഹായങ്ങൾ ചെയ്യാനുള്ള പ്രേരണയാകട്ടെ എന്നുകരുതിയാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് നടി വ്യക്തമാക്കി.
പുറത്തിറങ്ങാനിരിക്കുന്ന 'രണബാലി'യിലെ ജയമ്മ എന്ന കഥാപാത്രത്തിന് തന്റെ യഥാർഥ വ്യക്തിത്വവുമായി ഏറെ സാമ്യമുണ്ടെന്ന് രശ്മിക പറഞ്ഞു. മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സാണ് അതിലൊന്ന്. മുൻപ് ഇത്തരം സഹായങ്ങൾ ചെയ്യുമ്പോൾ സ്വകാര്യമായി സൂക്ഷിക്കുകയായിരുന്നു പതിവ്. എന്നാൽ ഇത്തരം പ്രവൃത്തികൾ മറ്റുള്ളവർക്ക് പ്രചോദനമാകുമെന്ന ചിന്തയിലാണ് ഇത്തവണ പരസ്യമാക്കാൻ തീരുമാനിച്ചതെന്ന് താരം വ്യക്തമാക്കി.
400 കുടുംബങ്ങൾക്കാണ് സഹായം ലഭിക്കുക. ഇതിലൂടെ പലചരക്ക് സാധനങ്ങൾക്കായി ചെലവഴിക്കേണ്ട തുക ലാഭിക്കാനും അത് കുടുംബങ്ങളുടെ മറ്റ് ഭാവി ആവശ്യങ്ങൾക്കായി ഉപയോഗിക്കാനും സാധിക്കുമെന്ന് കരുതുന്നതായി നടി പറഞ്ഞു. ഇതിനൊപ്പം താരം നൽകുന്ന പലചരക്ക് സാധനങ്ങളുടെ പട്ടികയും താരം പങ്കുവെച്ചിട്ടുണ്ട്.
എല്ലാവരും തങ്ങളാലാകുന്ന രീതിയിൽ മറ്റുള്ളവരെ സഹായിക്കാൻ മുന്നോട്ടുവരണമെന്നും രശ്മിക അഭ്യർഥിച്ചു. 'ചെറിയൊരു കാരുണ്യപ്രവൃത്തിക്ക് പോലും ഒരാളുടെ ജീവിതം മാറ്റാൻ സാധിക്കും. അത് വലുതായിരിക്കണമെന്ന് നിർബന്ധമില്ല, ചെറിയ രീതിയിലെങ്കിലും നമുക്ക് തുടങ്ങാം,' നടി കൂട്ടിച്ചേർത്തു.
രാഹുൽ സാംകൃത്യൻ സംവിധാനം ചെയ്യുന്ന 'രണബാലി'യാണ് രശ്മികയുടേതായി ഉടൻ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. വിജയ് ദേവരകൊണ്ടയും രശ്മികയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. 1876- 1878 കാലഘട്ടത്തിലെ മദ്രാസ് ക്ഷാമത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം ഒക്ടോബർ 16-ന് തിയേറ്ററുകളിലെത്തും.
Content Highlights: Actress Rashmika Mandanna announces adoption of 400 families to supply free groceries for one year. Supplies will be distributed in four installments every three months to help families save for future needs. Rashmika reveals her upcoming movie 'Ranabali' character Jayamma shares a similar helpful nature with her real self. The film features Vijay Deverakonda in the lead and is directed by Rahul Sankrityan. Set against the backdrop of the 1876-1878 Madras Famine, 'Ranabali' releases in theaters on October 16.
Published: 14 Oct 2026, 03:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented