വ്യത്യസ്തമായൊരു പോലീസ് ഇൻവെസ്റ്റിഗേഷൻ ചിത്രം 'ഡയൽ 100' റിലീസിനൊരുങ്ങുന്നു. രതീഷ് നെടുമങ്ങാട് സംവിധാനം ചെയ്യുന്ന ചിത്രം കൃപാനിധി സിനിമാസിലൂടെ മാർച്ച് എട്ടിന് തിയേറ്ററുകളിലെത്തു. വി.ആർ.എസ് കമ്പയിൻസിനുവേണ്ടി വിനോദ് രാജൻ ആണ് ചിത്രം നിർമിക്കുന്നത്.
ശക്തമായ ഒരു പോലീസ് സ്റ്റോറി അവതരിപ്പിക്കുന്ന 'ഡയൽ 100', വ്യത്യസ്തമായ അവതരണത്തോടെയാണ് പ്രേക്ഷകരുടെ മുൻപിലെത്തുന്നത്. ഒരു പെൺകുട്ടിയുടെ അപ്രതീക്ഷിതമായ കൊലപാതകവും തുടർന്നുള്ള സങ്കീർണമായ പ്രശ്നങ്ങളും പോലീസ് അന്വേഷണവും ഒക്കെയായി പുരോഗമിക്കുന്ന ചിത്രമാണിത്.
കഥ, തിരക്കഥ, സംഭാഷണം - രഞ്ജിത്ത് ജി.വി, ഛായാഗ്രഹണം - ഇന്ദ്രജിത്ത് എസ്, എഡിറ്റർ -രാകേഷ് അശോക്, റീ റെക്കാർഡിംങ് - ജി.കെ ഹാരിഷ് മണി, ആർട്ട് - ബൈജു കൃഷ്ണ, പ്രൊഡക്ഷൻ കൺട്രോളർ -രാജീവ് കുടപ്പനക്കുന്ന്, മേക്കപ്പ് -രാജേഷ് രവി, വസ്ത്രാലങ്കാരം - റാണാ പ്രതാപ്, അസോസിയേറ്റ് ഡയറക്ടർ - അനുഷ് മോഹൻ, അനുരാജ്, സ്റ്റിൽസ് - ഷാലു പേയാട്, പ്രൊഡക്ഷൻ മാനേജർ - മഹേഷ് തിടനാട്, പി.ആർ.ഒ - അയ്മനം സാജൻ, വിതരണം - ക്യപാനിധി സിനിമാസ്.
സന്തോഷ് കീഴാറ്റൂർ, ദിനേശ് പണിക്കർ, ജയകുമാർ, പ്രസാദ് കണ്ണൻ, രതീഷ് രവി, അജിത്ത്, ഗോപൻ, പ്രേംകുമാർ, രമേശ്, അരുൺ, മീരാ നായർ, സൂര്യ, സിന്ധു വർമ്മ ,ശേഷിക മാധവ്, അർച്ചനകൃഷ്ണ, രാജേശ്വരി, ഡോ. നന്ദന, വിദ്യ എന്നിവരോടൊപ്പം വിനോദ് രാജും ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നു.
Content Highlights: police investigation movie dial 100 release date announced
Published: 28 Feb 2024, 12:05 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented