സന്തോഷ് ശിവൻ, സംഗീത് ശിവൻ എന്നിവരുടെ ഇളയ സഹോദരനായ സഞ്ജീവ് ശിവൻ സംവിധാനം ചെയ്യുന്ന 'ഒഴുകി ഒഴുകി ഒഴുകി' എന്ന ചിത്രം മോസ്കോ ഇന്റർനാഷണൽ ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവലിൽ സെലക്ഷൻ നേടി. ഫെബ്രുവരി രണ്ടിന് തിയറ്റർ റിലീസ് ചെയ്യുന്ന ഈ ചിത്രത്തിൽ പന്ത്രണ്ടു വയസ്സുള്ള ഒരാൺകുട്ടിയാണ് കേന്ദ്ര കഥാപാത്രം. പന്ത്രണ്ടു വയസ്സുകാരനായ് വേഷമിട്ടത് സഞ്ജീവ് ശിവന്റെ മകൻ സിദ്ധാൻഷു സഞ്ജീവ് ശിവനാണ്.
സൗബിൻ ഷാഹിർ, നരേൻ, ബൈജു സന്തോഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ട്രൈപോഡ് മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ദീപ്തി പിള്ള ശിവൻ നിർമ്മിക്കുന്ന ഈ ചിത്രം ഇതിനകം പല ഫിലിം ഫെസ്റ്റിവലുകളിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ഛായാഗ്രഹണം: മനോജ് പിള്ള, ചിത്രസംയോജനം: ശീകർ പ്രസാദ്. ബി ആർ പ്രസാദും സഞ്ജീവ് ശിവനും ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിന്റെ സംഗീതം ഹോളിവുഡ് സംഗീത സംവിധായകനായ തോമസ് കാന്റിലിനെനും സൗണ്ട് ഡിസൈൻ ഓസ്ക്കർ അവാർഡ് ജേതാവ് റസൂൽ പൂക്കുട്ടിയുമാണ് കൈകാര്യം ചെയ്തത്. യദുകൃഷ്ണൻ, കൊച്ചുപ്രേമൻ, അഞ്ജന അപ്പുക്കുട്ടൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
Content Highlights: ozhuki ozhuki ozhuki to screen moscow international childrens film, sidhanshu sanjeev sivan
Published: 19 Jan 2024, 04:51 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented