'ഒരു തനി നാടൻ കോമഡി ഡ്രാമ' എന്ന വിശേഷണത്തോടെ എത്തുന്ന ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന 'ഓട്ടം തുള്ളൽ' എന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് അനൗൺസ് ചെയ്തു. ജൂലൈ 24-ന് ഗുഡ് ഫെലോസ് ചിത്രം പ്രദർശനത്തിനെത്തിക്കും.

To advertise here,

ഒരു പൂച്ചയുടെ തലക്കു പിന്നിൽ ജനപ്രിയരായ ഒരു സംഘം അഭിനേതാക്കൾ നിറചിരിയോടെ നിൽക്കുന്ന, ചിരിക്കാൻ വരൂ എന്ന അടികുറിപ്പോടെയുള്ള ഒരു പോസ്റ്ററിലൂടെയാണ് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യാ പ്രസാദ് അവതരിപ്പിക്കുന്ന ചിത്രം ജി.കെ.എസ്. പ്രൊഡക്ഷൻസിന്റെ ബാനറിൽ മോഹൻ നെല്ലിക്കാട്ടാണ് നിർമിക്കുന്നത്. ഹിരൺ മഹാജനും, ജി. മാർത്താണ്ഡനുമാണ് എക്‌സികുട്ടീവ് പ്രൊഡ്യൂസേഴ്‌സ്.

സാധാരണക്കാർ താമസിക്കുന്ന ഒരു ഗ്രാമത്തിലെ കുടുംബത്തിൽ അരങ്ങേറുന്ന പ്രശ്നം ആ ഗ്രാമത്തിന്റെ തന്നെ പ്രശ്നമായി മാറുന്നതാണ് കഥ. വിജയരാഘവൻ, ഹരിശ്രീ അശോകൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, ടിനി ടോം, മനോജ് കെ.യു, ബിനുശിവറാം, ജിയോ ബേബി, സിദ്ധാർഥ് ശിവ, കുട്ടി അഖിൽ ജെറോം, ബിപിൻ ചന്ദ്രൻ, പ്രിയനന്ദൻ, വൈക്കം ഭാസി, ആദിനാട് ശശി, റോയ് തോമസ്, മാസ്റ്റർ ശ്രീപദ്‌യാൻ, അനിയപ്പൻ, ശ്രീരാജ്, പൗളി വത്സൻ, സേതു ലഷ്മി, ജസ്‌ന്യ കെ. ജയദീഷ്, ചിത്രാ നായർ, പ്രിയാ കോട്ടയം, ബിന്ദു അനീഷ്, ലതാദാസ്, അജീഷ, രാജി മേനോൻ, ബേബി റിഹരാജ് എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ബിബിൻ ജോർജ് സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ബിനു ശശിറാമിന്റേതാണു തിരക്കഥ. സംഗീതത്തിന് പ്രാധാന്യമുള്ള ചിത്രത്തിൽ ബി.കെ. ഹരിനാരായണൻ, വിനായക് ശശികുമാർ, ധന്യാ സുരേഷ് മേനോൻ എന്നിവർ ഗാനങ്ങൾ രചിച്ചിരിക്കുന്നു. യുവതലമുറയുടെ പ്രിയപ്പെട്ട സംഗീത സംവിധായകൻ രാഹുൽ രാജിന്റേതാണ് സംഗീതം. പ്രദീപ് നായർ ഛായാഗ്രഹണവും ജോൺകുട്ടി എഡിറ്റിങ്ങും നിർവഹിക്കുന്നു.

കലാസംവിധാനം: സുജിത് രാഘവ്, മേക്കപ്പ്: അമൽ സി. ചന്ദ്രൻ, കോസ്‌റ്യൂം ഡിസൈൻ: സിജി തോമസ് നോബൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അജയ് ചന്ദ്രിക പ്രശാന്ത് ഈഴവൻ, അസോസിയേറ്റ് ഡയറക്ടേഴ്‌സ്: സജ്യൂ പൊറ്റയിൽക്കട, ഡിഫിൻ ബാലൻ, പ്രൊഡക്ഷൻ സ്റ്റിൽസ്: അജി മസ്‌ക്കറ്റ്, മാനേജേഴ്‌സ്: റഫീഖ് ഖാൻ, മെൽബിൻ ഫെലിക്‌സ്, പ്രൊഡക്ഷൻ കൺട്രോളർ: ബിജു കടവൂർ, പി.ആർ.ഒ: വാഴൂർ ജോസ്.