
പ്രകൃതിയെ പ്രണയിക്കുകയും അതിനോടൊത്ത് ജീവിക്കുകയും ചെയ്യുന്ന അച്യുതന്റെ അതിജീവനത്തിന്റെ കഥ പറയുന്ന ചിത്രമാണ് ഒരിലത്തണലിൽ. ഇരു കൈപ്പത്തികളും നഷ്ടപ്പെട്ട ശ്രീധരനാണ് അച്യുതനെ അവതരിപ്പിക്കുന്നത്. ശ്രീധരന്റെ യഥാർഥ ജീവിതത്തിലൂടെയുള്ളൊരു സഞ്ചാരം കൂടിയാണീ ചിത്രം. ചിത്രം ഏപ്രിൽ 23ന് ഫസ്റ്റ്ഷോസ് ഒടിടി പ്ളാറ്റ്ഫോമിലൂടെ വേൾഡ് വൈഡ് റിലീസാകുന്നു.
ശ്രീധരൻ , കൈനകരി തങ്കരാജ്, ഷൈലജ പി അമ്പു, അരുൺ , വെറോണിക്ക മെദേയ്റോസ് , ഡോ. ആസിഫ് ഷാ, മധുബാലൻ, ഷാബു പ്രൗദീൻ, പ്രവീൺ കുമാർ , സജി പുത്തൂർ, അഭിലാഷ്, ബിജു, മധു മുൻഷി, സുരേഷ്മിത്ര, മനോജ് പട്ടം, ജിനി പ്രേംരാജ്, അറയ്ക്കൽ ബേബിച്ചായൻ, അമ്പിളി , ജിനി സുധാകരൻ എന്നിവർ അഭിനയിക്കുന്നു.
ബാനർ - സഹസ്രാരാ സിനിമാസ് , സംവിധാനം - അശോക് ആർ നാഥ് , നിർമ്മാണം - സന്ദീപ് ആർ, രചന -സജിത് രാജ്, ഛായാഗ്രഹണം - സുനിൽപ്രേം എൽ എസ് , എഡിറ്റിംഗ് - വിപിൻ മണ്ണൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - ജിനി സുധാകരൻ, ലൈൻ പ്രൊഡ്യൂസർ - ഷാബു പ്രൗദീൻ, പ്രൊഡക്ഷൻ കൺട്രോളർ - വിജയൻ മുഖത്തല, ചമയം -ലാൽ കരമന, കല- ഹർഷവർദ്ധൻ കുമാർ , വസ്ത്രാലങ്കാരം - വാഹീദ്, സംഗീതം - അനിൽ, സൗണ്ട് ഡിസൈൻ - അനീഷ് എ എസ് , സൗണ്ട് മിക്സിംഗ് - ശങ്കർദാസ് , പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - മണിയൻ മുഖത്തല, അസോസിയേറ്റ് ഡയറക്ടർ - അരുൺ പ്രഭാകർ , പശ്ചാത്തല സംഗീതം - അനിൽ, വിതരണം- സഹസ്രാരാ സിനിമാസ് , മാർക്കറ്റിംഗ് - രാജേഷ് രാമചന്ദ്രൻ ( ശ്രീമൗലി ക്രിയേറ്റീവ് മാർക്കറ്റിംഗ് ), സ്റ്റുഡിയോ - ചിത്രാഞ്ജലി, പോസ്റ്റ് ഫോക്കസ് , സൂര്യ വിഷ്വൽ മീഡിയ, സ്റ്റിൽസ് & ഡിസൈൻ - ജോഷ്വാ കൊല്ലം , പി ആർ ഓ - അജയ് തുണ്ടത്തിൽ.
Published: 17 Apr 2021, 02:14 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented