'ഒരു അഡാര്‍ ലൗ' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസിൽ ഇടം പിടിച്ച താരമാണ് നൂറിന്‍ ഷെരീഫ്. അഭിനയത്തിന് പുറമേ മോഡലിങ്ങിലും സജീവയായ താരമിപ്പോള്‍ തിരക്കഥാ രചനയിലേക്കും കടന്നിരുക്കുകയാണ് . തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് താരം പുതിയ വിശേഷം പങ്കുവെച്ചത്. ദീലീപ് കേന്ദ്രകഥാപാത്രത്തിലെത്തുന്ന ബിഗ് ബജറ്റ് ചിത്രം 'ഭ ഭ ബ' യുടെ തിരക്കഥയാണ് നൂറിനും ഭര്‍ത്താവ് ഫാഹിം സഫറും ചേര്‍ന്നൊരുക്കുന്നത്.

To advertise here,

രാവും പകലുമില്ലാതെ സിനിമയെന്ന മാജിക്കിന് വേണ്ടി ജോലി ചെയ്യുന്നവരുടെ ഒപ്പം ചേര്‍ന്നത് പുതിയൊരു അനുഭവമാണെന്ന് നൂറിന്‍ പോസ്റ്റില്‍ പറയുന്നു.ഭഭബയുടെ ഒന്നാം ഷെഡ്യൂള്‍ കഴിഞ്ഞെന്നും രണ്ടാം ഷെഡ്യുളിലേക്ക് കടക്കുകയാണെന്നും നൂറിന്‍ പറയുന്നു. സെറ്റിലുള്ള നൂറിന്റെ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.

നിരവധി പേര്‍ നൂറിന്റെ പുതിയ ചുവടുവെയ്പ്പിന് അഭിനന്ദവുമായി എത്തി. നൂറിന്റെ അധ്വാനം പ്രചോദനമാണെന്ന് ചിലര്‍ കമന്റ് ചെയ്തു