
സൗബിന്‍ ഷാഹിറും ആഷിഖ് അബുവും, ചിത്രത്തിന്റെ പൂജയില്‍നിന്ന്
സൗബിന്‍ ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരുടെ പറവ ഫിലിംസ്, ആഷിഖ് അബുവിന്റെ ഒപിഎം സിനിമാസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം കോഴിക്കോട് ചിത്രീകരണം ആരംഭിച്ചു. മനു ആന്റണി രചിച്ചു സംവിധാനംചെയ്യുന്ന ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, ലിജോമോള്‍ ജോസ്, പ്രശാന്ത് മുരളി, ലിയോണ ലിഷോയ് എന്നിവരാണ് പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്. ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റായ 'മഞ്ഞുമ്മല്‍ ബോയ്‌സി'ന് ശേഷം പറവ ഫിലിംസും സൂപ്പര്‍ വിജയം നേടിയ 'റൈഫിള്‍ ക്ലബി'ന് ശേഷം ഒപിഎം സിനിമാസും നിര്‍മിക്കുന്ന ചിത്രമാണിത്. ഗീതാര്‍ഥ എ.ആര്‍. ആണ് ചിത്രത്തിന്റെ സഹരചയിതാവ്.
ആഷിഖ് അബു ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് 6091 എന്ന പേരില്‍ പ്രശസ്തനായ മലയാളിയായ ഇന്‍ഡി ആര്‍ട്ടിസ്റ്റ് ഗോപീകൃഷ്ണന്‍ പി.എന്‍. ആണ്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്ത് വിടും.
'റൈഫിള്‍ ക്ലബ്', 'ലൗലി' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആഷിഖ് അബു ക്യാമറ ചലിപ്പിക്കുന്നു എന്നതും ഈ ചിത്രത്തിന്റെ ഹൈലൈറ്റ് ആണ്. 'മഞ്ഞുമ്മല്‍ ബോയ്‌സ്', 'റൈഫിള്‍ ക്ലബ്' എന്നിവക്ക് ശേഷം അജയന്‍ ചാലിശ്ശേരി പ്രൊഡക്ഷന്‍ ഡിസൈനറായെത്തുന്ന ചിത്രത്തിന് പിന്നില്‍ ഗംഭീര സാങ്കേതിക സംഘമാണ് അണിനിരക്കുന്നത്. 'ഇരട്ട', 'പണി' എന്നീ ചിത്രങ്ങളുടെ എഡിറ്ററായി ശ്രദ്ധനേടിയ മനു ആന്റണി സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണിത്.
എഡിറ്റര്‍: മനു ആന്റണി, പ്രൊഡക്ഷന്‍ ഡിസൈനര്‍: അജയന്‍ ചാലിശ്ശേരി, കലാസംവിധാനം: മിഥുന്‍ ചാലിശ്ശേരി, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, വില്യം സിങ്, കോസ്റ്റ്യൂം: മഷര്‍ ഹംസ, സൗണ്ട് ഡിസൈന്‍: നിക്‌സണ്‍ ജോര്‍ജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: വിമല്‍ വിജയ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ആബിദ് അബു, മദന്‍ എ.വി.കെ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ഷെല്ലി ശ്രീ, ഫിനാന്‍സ് കണ്‍ട്രോളര്‍: മുഹമ്മദ് ഹാഫിസ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ബിജു കടവൂര്‍, സ്റ്റില്‍സ്: സജിത് ആര്‍.എം, രോഹിത് കെ.എസ്, പിആര്‍ഒ: വൈശാഖ് സി. വടക്കേവീട്, ജിനു അനില്‍കുമാര്‍.
Content Highlights: Soubin Shahir`s Parava Films & Ashiq Abu`s OPM Cinemas collaborate on a new film after `Manjummel Boys` & `Rifle Club` success. Filming begins in Kozhikode
Published: 17 Oct 2025, 03:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented