സോഷ്യല്‍ മീഡിയയിലെ കുട്ടിത്താരമാണ് നടന്‍ കുഞ്ചാക്കോ ബോബന്‍റെയും പ്രിയയുടെയും മകന്‍ ഇസഹാക്ക് എന്ന കുഞ്ഞ് ഇസ. ജനിച്ച അന്ന് മുതല്‍ ചാക്കോച്ചന്‍ പങ്കുവയ്ക്കുന്ന ഇസയുടെ  ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ തന്നെ കാണാനെത്തിയ അതിഥികള്‍ക്കൊപ്പമുള്ള ഇസയുടെ ചിത്രങ്ങളാണ് വൈറലാവുന്നത്. 

To advertise here,

മലയാളികളുടെ പ്രിയ നടി നസ്രിയയും നടന്‍ ദുല്‍ഖര്‍ സല്‍മാന്‍റെ ഭാര്യ അമാലുമാണ് ഇസയെ കാണാന്‍ എത്തിയത്. 'മൂന്ന് രാജകുമാരിമാരും ഒരു രാജകുമാരനും' എന്നാണ് ചിത്രത്തിന് താഴെ ആരാധകര്‍ കുറിച്ചത്.

പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് 2019 ഏപ്രില്‍ 16-ന് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ആണ്‍കുഞ്ഞ് പിറക്കുന്നത്. ഇസഹാക്ക് ബോബന്‍ കുഞ്ചാക്കോ എന്നാണ് മകന് നല്‍കിയിരിക്കുന്ന പേര്. അടുത്ത മാസമാണ് കുഞ്ഞ് ഇസയുടെ ഒന്നാം പിറന്നാള്‍

priya

Content Highlights : Nazriya and Dulquer Salmaan's Wife Amal visit kunchacko boban son Izahaak