സംഗീതമാന്ത്രികൻ എ.ആർ. റഹ്‌മാന്റെ മൂത്തമകൾ ഖദീജയും പിതാവിന്റെ പാതയിൽ. ‘മിൻമിനി’യെന്ന തമിഴ് ചിത്രത്തിലൂടെ സംഗീത സംവിധാനത്തിൽ ഹരിശ്രീ കുറിക്കുകയാണ് ഖദീജ. ഹാലിത ഷമീം സംവിധാനംചെയ്യുന്ന ചിത്രത്തിൽ എസ്തർ അനിലും ഗൗരവ് കലൈയും പ്രവീൺ കിഷോറുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

To advertise here,

എ.എം. സ്റ്റുഡിയോയിൽനിന്ന് ഖദീജയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ്‌ ഹാലിത സന്തോഷം പങ്കിട്ടത്‌. ഖദീജ നല്ലൊരു സംഗീതസംവിധായകയാണെന്നും ഹാലിത കുറിച്ചു.

എ.ആർ. റഹ്‌മാന്റെയും സൈറാബാനുവിന്റെയും മൂത്തമകളായ ഖദീജ, 2010-ൽ പുറത്തിറങ്ങിയ രജനി ചിത്രം ‘എന്തിരനി’ലെ പുതിയ മനിതൻ എന്ന ഗാനം ആലപിച്ചിട്ടുണ്ട്. 2021-ൽ ‘റോക്ക് എ ബൈ ബൈ’ എന്ന ഹിന്ദി ഗാനം, പൊന്നിയിൻ സെൽവൻ-2 ലെ ‘ചിന്നഞ്ചിരു നിലവേ’ എന്ന ഗാനം എന്നിവയും പട്ടികയിലുണ്ട്.