പ്രേക്ഷക-നിരൂപക പ്രശംസ നേടിയ 'കിഷ്‌കിന്ധാകാണ്ഡ'ത്തിന് ശേഷം ആസിഫ് അലിയും അപര്‍ണ ബാലമുരളിയും ഒന്നിക്കുന്ന 'മിറാഷ്' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയുടെ ഡിജിറ്റല്‍ ഇല്യൂഷന്‍ വീഡിയോ അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. പിന്നാലെയാണ് ഇപ്പോള്‍ ഫസ്റ്റ് ലുക്കും ഏവരും ഏറ്റെടുത്തിരിക്കുന്നത്. ഹക്കിം ഷാജഹാന്‍, ദീപക് പറമ്പോല്‍, ഹന്നാ റെജി കോശി, സമ്പത്ത് രാജ് എന്നിവരാണ് മിറാഷിലെ മറ്റു പ്രമുഖ താരങ്ങള്‍.
ഡിജിറ്റല്‍ ഇല്യൂഷന്‍ വീഡിയോയ്ക്ക് താഴെ രസം പിടിപ്പിക്കുന്ന കമന്റുകളുമായി കഴിഞ്ഞ ദിവസം ചിത്രത്തിലെ താരങ്ങള്‍ എത്തിയത് ഏവരുടേയും ശ്രദ്ധ കവര്‍ന്നിരുന്നു. ആസിഫ് അലി, അപര്‍ണ ബാലമുരളി, ഹക്കീം ഷാജഹാന്‍, ഹന്ന റെജി കോശി തുടങ്ങിയ താരങ്ങളാണ് കമന്റുമായി എത്തിയത്. വ്യൂവേഴ്‌സില്‍ ഒരാളുടെ 'തമ്പ്‌നെയില്‍ അപ്‌ഡേറ്റ് മാറിക്കൊണ്ടിരിക്കുന്നുണ്ടോ' എന്ന കമന്റിന് താഴെയാണ് കമന്റ് പ്രളയവുമായി താരങ്ങള്‍ എത്തിയത്.
Related News: ഇന്‍സ്റ്റഗ്രാമിൽ കൊണ്ടും കൊടുത്തും താരങ്ങൾ; ജീത്തു ജോസഫ് ചിത്രം 'മിറാഷി'ന്റെ ആദ്യ ലുക്ക് തിങ്കളാഴ്ച
'കാണുന്നതെല്ലാം വിശ്വസിക്കരുത്, എല്ലാം മിറാഷാണ്' എന്ന കമന്റുമായി ആദ്യമെത്തിയത് ഹക്കീം ഷാജഹാനാണ്. 'ആഹാ എന്നിട്ട്' എന്ന കമന്റുമായി പിന്നാലെ ഹന്ന എത്തി. 'ഹോ, പണ്ഡിതന്‍ ആണെന്ന് തോന്നുന്നു' എന്നാണ് അതിന് താഴെ അപര്‍ണയുടെ കമന്റ്. 'മിറാഷ് കഴിഞ്ഞതില്‍ പിന്നെ ഇങ്ങനെയാണെന്നാ കേട്ടത്' എന്ന രസികന്‍ കമന്റുമായി ഉടന്‍ ആസിഫ് അലിയുമെത്തി. ഇതോടെ തുടരെ തുടരെ കമന്റുകളുമായി നിരവധി പ്രേക്ഷകരും എത്തുകയുണ്ടായി.
ഇ ഫോര്‍ എക്‌സ്പിരിമെന്റ്‌സ്, നാഥ് സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ സെവന്‍ വണ്‍ സെവന്‍ പ്രൊഡക്ഷന്‍സ്, ബെഡ് ടൈം സ്റ്റോറീസ് എന്നീ ബാനറുകളുടെ അസോസിയേഷനോടെ മുകേഷ് ആര്‍. മെഹ്ത, ജതിന്‍ എം. സേഥി, സി.വി. സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ആസിഫ് അലിയുടെ 2025-ലെ ആദ്യ റിലീസായ 'രേഖാചിത്രം' ബോക്‌സ് ഓഫീസില്‍ വന്‍ ഹിറ്റായിരുന്നു. ഏറെ ചര്‍ച്ചയായി മാറിയിരുന്ന കൂമന്‍ എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും ജീത്തു ജോസഫും വീണ്ടും ഒരുമിക്കുന്ന ചിത്രമെത്തുമ്പോള്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയിലാണ്.
ഛായാഗ്രഹണം: സതീഷ് കുറുപ്പ്, കഥ: അപര്‍ണ ആര്‍. തറക്കാട്, തിരക്കഥ,സംഭാഷണം: ശ്രീനിവാസ് അബ്രോള്‍, ജീത്തു ജോസഫ്, എഡിറ്റര്‍: വി.എസ്. വിനായക്, പ്രൊഡക്ഷന്‍ ഡിസൈനര്‍ പ്രശാന്ത് മാധവ്, സംഗീതം: വിഷ്ണു ശ്യാം, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: സുധീഷ് രാമചന്ദ്രന്‍, കോസ്റ്റ്യൂം ഡിസൈനര്‍: ലിന്റാ ജീത്തു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രണവ് മോഹന്‍, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, വി എഫ് എക്‌സ് സൂപ്പര്‍വൈസര്‍: ടോണി മാഗ്മിത്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: കത്തീന ജീത്തു, സ്റ്റില്‍സ് നന്ദു ഗോപാലകൃഷ്ണന്‍, പബ്ലിസിറ്റി ഡിസൈന്‍സ് യെല്ലോ ടൂത്ത്‌സ്, ഗാനരചന വിനായക് ശശികുമാര്‍, ഡിഐ ലിജു പ്രഭാകര്‍, സൗണ്ട് ഡിസൈന്‍ സിനോയ് ജോസഫ്, പിആര്‍ഒ ആതിര ദില്‍ജിത്ത്, മാര്‍ക്കറ്റിങ് ടിങ്.
Content Highlights: First look poster of Jeethu Joseph-Asif Ali film Mirage released
Published: 23 Jun 2025, 06:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented