റിഥം ക്രിയേഷൻസിൻ്റെ ബാനറിൽ രാജേഷ് മലയാലപ്പുഴ നിർമ്മിച്ച് അനു പുരുഷോത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'സൂപ്പർ ജിംനി' എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. മീനാക്ഷി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സീമ ജി നായർ, കുടശനാട് കനകം, ജയകൃഷ്ണൻ, മൻരാജ്, ജയശങ്കർ, കലഭാവൻ റഹ്മാൻ, കലാഭാവൻ നാരയണൻ കുട്ടി, കോബ്ര രാജേഷ് , ഡോ. രജിത് കുമാർ, ഉണ്ണി കൃഷ്ണൻ, ബാദുഷ, പ്രിയങ്ക, ജോഷ്ന തരകൻ, അനിൽ ചമയം, സംഗീത, സ്വപ്ന അനിൽ, പ്രദീപ്‌, ഷാജിത്, മനോജ്‌, സുബ്ബലക്ഷ്മിയമ്മ, ബാലതാരങ്ങളായ ദേവനന്ദ, അൻസു മരിയ, തൻവി, അന്ന, ആര്യൻ, ആദിൽ, ചിത്തിര തുടങ്ങിയവരും അഭിനയിക്കുന്നു.

To advertise here,

ജി.കെ. നന്ദകുമാർ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. ശിവാസ് വാഴമുട്ടം , നിസാം ഹുസൈൻ, രാജീവ്  ഇലന്തൂർ എന്നിവർ എഴുതിയ വരികൾക്ക് ഡോക്ടർ വി ബി ചന്ദ്രബാബു പ്രദീപ് ഇലന്തൂർ എന്നിവർ സംഗീതം പകരുന്നു. എഡിറ്റർ-ജിതിൻ കുമ്പുക്കാട്ട്, പ്രൊഡക്ഷൻ കൺട്രോളർ -ശ്രീകുമാർ ചെന്നിത്തല, കല-ഷെറീഫ് ചാവക്കാട്, മേക്കപ്പ്-ഷെമി, വസ്ത്രാലങ്കാരം- ശ്രീലേഖ ത്വിഷി, സ്റ്റിൽസ്-അജീഷ് ആവണി, ചീഫ് അസോസിയേറ്റ് ഡയറക്ടർ -മഹേഷ് കൃഷ്ണ, അസിസ്റ്റന്റ് ഡയറക്ടർ- ശ്രീജിത്ത്,ജയരാജ്, വിഷ്ണു, ദീപക്, സൈമൺ, ടൈറ്റിൽ മ്യൂസിക്-വി ബി രാജേഷ്, നൃത്തം-സ്പ്രിംഗ്, സംഘട്ടനം -ഡ്രാഗൺ ജിറോഷ്, പ്രൊജക്ട് ഡിസൈനർ -പ്രസാദ് മാവിനേത്ത്, പ്രൊജക്ട് കോഡിനേറ്റർ -രാജീവ് മലയാലപ്പുഴ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് -വിശ്വ പ്രകാശ്, സുനിൽ, പി ആർ ഒ -എ എസ് ദിനേശ്.