പുണര്‍തം ആര്‍ട്‌സ് ഡിജിറ്റലിന്റെ ബാനറില്‍ രമേശ്കുമാര്‍ കോറമംഗലം രചനയും സംവിധാനവും നിര്‍വ്വഹിച്ച് പുള്ളുവന്‍ പാട്ടിന്റെയും നാവോറ് പാട്ടിന്റെയും പശ്ചാത്തലത്തില്‍ ഒരുക്കിയ 'മായമ്മ'യുടെ പോസ്റ്ററും ട്രെയ്‌ലറും പാട്ടുകളും പുറത്തിറങ്ങി. തിരുവനന്തപുരം ഏരീസ് പ്ലക്‌സ് തീയേറ്ററില്‍ വെച്ച് നടന്ന ചടങ്ങില്‍ നടന്‍ ദിനേശ് പണിക്കരാണ്‌റിലീസ് നിര്‍വ്വഹിച്ചത്. 

To advertise here,

പുണര്‍തം ആര്‍ട്‌സ് ഡിജിറ്റല്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ രാജശേഖരന്‍ നായര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മായമ്മ എന്ന ടൈറ്റില്‍ റോള്‍ അവതരിപ്പിച്ച അങ്കിത വിനോദ്, നടി ഇന്ദുലേഖ, ഗായിക അഖില ആനന്ദ്, സീതാലക്ഷമി, രമ്യാ രാജേഷ്, ശരണ്യ ശബരി, അനു നവീന്‍ എന്നീ വനിതാ വ്യക്തിത്ത്വങ്ങള്‍ ചേര്‍ന്ന് നിലവിളക്ക് തിരി തെളിച്ചാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. മുഖ്യാതിഥിയായെത്തിയ ദിനേശ് പണിക്കര്‍ക്കു പുറമെ രാജശേഖരന്‍ നായര്‍, അങ്കിത വിനോദ്, ഇന്ദുലേഖ, പൂജപ്പുര രാധാകൃഷ്ണന്‍, അഖില ആനന്ദ്, സംഗീത സംവിധായകന്‍ രാജേഷ് വിജയ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ അനില്‍ കഴക്കൂട്ടം, നാവോറ് പാട്ട് ഗാനരചയിതാവ് കണ്ണന്‍ പോറ്റി, നായകന്‍ അരുണ്‍ ഉണ്ണി, സംവിധായകന്‍ രമേശ് കുമാര്‍ കോറമംഗലം എന്നിവര്‍ സംസാരിച്ചു. നന്ദി പ്രകാശനം നടത്തിയത് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അജയഘോഷ് പരവൂര്‍ ആയിരുന്നു. പ്രോഗ്രാം ആങ്കര്‍ ചെയ്തത് പിആര്‍ഓ അജയ് തുണ്ടത്തിലും. 

വിജിതമ്പി, ചേര്‍ത്തല ജയന്‍, കൃഷ്ണപ്രസാദ്, ബിജു കലാവേദി, പി ജെ രാധാകൃഷ്ണന്‍, കെ പി എ സി ലീലാമണി എന്നിവരും ചിത്രത്തില്‍ കഥാപാത്രങ്ങളാകുന്നു. ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ നവീന്‍ കെ സാജും എഡിറ്റര്‍ അനൂപ് എസ് രാജുമാണ്. ലക്ഷ്മിജയന്‍, പ്രമീള, പ്രിയാ രാജേഷ് എന്നിവരും മായമ്മയില്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ചിത്രം ഉടന്‍ തീയേറ്ററുകളിലെത്തും. പിആര്‍ഓ അജയ് തുണ്ടത്തില്‍.